ദുബൈയിൽ വ്യാജ ടാക്‌സികൾക്കെതിരെ കർശന നടപടി

0◾41 വാഹനങ്ങൾ പിടിച്ചെടുത്തു
ദുബൈ: ദുബൈയിൽ വ്യാജ ടാക്‌സികൾക്കെതിരെ നടപടി കർശനമാക്കുന്നു. ജബൽഅലി മേഖലയിൽ ആർ ടി എയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 41 വാഹനങ്ങൾ പിടിച്ചെടുത്തു. 39 പേർ പിടിയിലായി. പിടിയിലായ 39 പേരിൽ 25 പേർ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയിരുന്നവരാണ്. 14 പേർ വ്യാജ ടാക്സികളിലേക്ക് ആളെ എത്തിച്ചിരുന്നവരാണ്. യാത്രക്കാരെ കയറ്റാൻ പ്രത്യേക ലൈസൻസില്ലാത്തവർ പണം വാങ്ങി വാഹനത്തിൽ ആളെ കൊണ്ടുപോകുന്നത് തടയാൻ കർശന നടപടിക്ക് ഒരുങ്ങുകയാണ് ആർ ടി എയും ദുബൈ പൊലിസും. ഇതിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം ജബൽ അലി മേഖലയിൽ പരിശോധന നടത്തിയത്.
.

Share this Article