ലോകകപ്പ്: പ്രതിദിനം ഖത്തർ പ്രതീക്ഷിക്കുന്നത് 1600ലധികം വിമാനങ്ങൾ

Truetoc News Desk


◼️എല്ലാം സുസജ്ജമെന്ന് ഖത്തർ എയർ നാവിഗേഷൻ വിഭാഗം

ദോഹ: ലോകകപ്പിന് വേദിയാവുന്ന നവംബർ - ഡിസംബർ മാസങ്ങളിൽ ഖത്തറിന്‍റെ ആകാശത്ത് വിമാനങ്ങളുടെ തിക്കും തിരക്കുമായിരിക്കുമെന്ന് ഖത്തർ സിവിൽ വ്യോമയാന വിഭാഗത്തിലെ എയർ നാവിഗേഷൻ ഡയറക്ടർ അഹമ്മദ് അൽ ഇസ്ഹാഖ്. ഏറ്റവും മികച്ച പ്രഫഷനലിസത്തോടെ തന്നെ ലോകത്തിന്‍റെ എല്ലാകോണിൽ നിന്നുമുള്ള വിമാനങ്ങളെ വരവേൽക്കാനായി വ്യോമയാന വിഭാഗം തയാറായതായി അദ്ദേഹം അറിയിച്ചു. പ്രതിദിനം 1600ന് മുകളിൽ വിമാനങ്ങൾ ഖത്തറിന്‍റെ ആകാശത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയുടെ സുഗമമായ സഞ്ചാരത്തിന് എല്ലാ വിധത്തിലുള്ള സൗകര്യവുമൊരുക്കാൻ ഖത്തർ എയർ നാവിഗേഷൻ വിഭാഗം സജ്ജമാണ്. എയർ കൺട്രോൾ സംവിധാനങ്ങൾ, വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങ്ങും ഉൾപ്പെടെയുള്ള സഞ്ചാരങ്ങൾ, മറ്റ് ഓപറേഷനൽ ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ എയർനാവിഗേഷൻ വിഭാഗം സജ്ജമായതായി അഹമ്മദ് അൽ ഇസ്ഹാഖ് വ്യക്തമാക്കി.
.

Share this Article