കുഞ്ഞുമറിയം മാതാവിനെ കുറിച്ചുള്ള ഭാഗം വായിച്ചു; ശൈഖ് മുഹമ്മദ് കണ്ണീരണിഞ്ഞു

സ്വന്തം ലേഖകൻ


അറബ് റീഡിങ്ങ് ചാംപ്യൻഷിപ്പിനിടെ റിയം അംജോം എന്ന പെൺകുട്ടി സ്റ്റേജിൽ നിന്നും ശൈഖ് മുഹമ്മദിന്റെ ‘മൈ സ്റ്റോറി’ എന്ന പുസ്തകത്തിലെ വായിച്ചതു കേട്ടതോടെ ശൈഖ് മുഹമ്മദിന്റെയും കണ്ണുനിറഞ്ഞു. പുസ്തകം വായിച്ച ശേഷം ശൈഖ് മുഹമ്മദ് വിതുമ്പലോടെ പെൺകുട്ടിയെ ചേർത്തു പിടിച്ചു. സംഭവത്തിന്റെ വിഡിയോ ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ടതോടെ നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു

ദുബൈ: അറബ് റീഡിങ്ങ് ചാംപ്യൻഷിപ്പിനിടെ വികാരാധീനനായി കണ്ണീരണിഞ്ഞ് യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വ്യാഴാഴ്ച നടന്ന പരിപാടിയിൽ മറിയം അംജോം എന്ന പെൺകുട്ടി സ്റ്റേജിൽ നിന്നും ശൈഖ് മുഹമ്മദിന്റെ ‘മൈ സ്റ്റോറി’ എന്ന പുസ്തകം വായിക്കുകയായിരുന്നു. ഇതിൽ അദ്ദേഹത്തിന്റെ മാതാവിനെ കുറിച്ചു പറയുന്ന ഭാഗം എത്തിയപ്പോൾ 2018ലെ അറബ് റീഡിങ് ചാംപ്യൻ മറിയം അംജോന്റെയും കണ്ണുനിറഞ്ഞു. കണ്ണീരോടെ മറിയം പുസ്തകം വായിച്ചു. അമ്മയെ കുറിച്ചുള്ള ഭാഗം കേട്ടതോടെ ഷെയ്ഖ് മുഹമ്മദിന്റെയും കണ്ണുനിറഞ്ഞു. പുസ്തകം വായിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് വിതുമ്പലോടെ പെൺകുട്ടിയെ ചേർത്തു പിടിച്ചു. സംഭവത്തിന്റെ വിഡിയോ ദുബായ് മീഡിയ ഓഫീസ് പുറത്തുവിടുകയും ചെയ്തു.

എന്റെ അമ്മ വളരെ ദയാലുവായിരുന്നു. എന്റെ ഹൃദയമായിരുന്നു. എന്റെ പ്രഭാതഭക്ഷണം പകുതിയായി വിഭജിച്ചിരിക്കുന്നത് അമ്മ ശ്രദ്ധിച്ചു, അതിനാൽ അവൾ അത് ഇരട്ടിയാക്കി. അമ്മമാർ ഇങ്ങനെയാണ്’– ശൈഖ്  മുഹമ്മദ് മാതാവിനെ കുറിച്ച് എഴുതിയത് മറിയം വായിച്ചു. 



‘1983 മേയിൽ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. എന്റെ പിതാവിന് ജീവിതപങ്കാളിയെയും. വലിയ പിന്തുണയും സ്നേഹവും സുഹൃത്തും പങ്കാളിയും പ്രിയപ്പെട്ടവളെയുമാണ് അദ്ദേഹത്തിന് നഷ്ടമായത്. അവരുടെ വിയോഗത്തിനു ശേഷം ഞാൻ ‍എന്റെ പിതാവിന്റെ അവസ്ഥയെ കുറിച്ച് വിഷമിച്ചു. 40 വർഷത്തിനുശേഷവും ദുബായ്ക്കും അവിടുത്തെ ജനങ്ങൾക്കും ആ ഞെട്ടലിൽ നിന്നും മുക്തമാകാൻ സാധിച്ചിട്ടില്ല. ദുബായിയുടെ മാതാവ് ഷെയ്ഖ ലത്തീഫ ബിൻത് ഹംദാനെ ദുബായിലെ ജനങ്ങൾ ആത്മാർഥമായി സ്‌നേഹിച്ചു’– ഷെയ്ഖ് മുഹമ്മദിന്റെ പുസ്തകത്തിലെ ബാക്കി ഭാഗവും മറിയം വായിച്ചു. ഇതിനിടെയെല്ലാം ഷെയ്ഖ് മുഹമ്മദിന്റെ മുഖം ദുഃഖത്തിലേക്ക് വീഴുന്നത് കാണാമായിരുന്നു. ദശലക്ഷം യുവാക്കളെ ഒരു വർഷത്തിൽ കുറഞ്ഞത് 50 പുസ്തകങ്ങളെങ്കിലും വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 2015ലാണ് ഷെയ്ഖ് മുഹമ്മദ് അറബ് റീഡിംഗ് ചലഞ്ച് ആരംഭിച്ചത്. സിറിയയിൽ നിന്നും എത്തിയ ഷാം അൽ ബക്കോർ ആണ് ഈ വർഷത്തെ വിജയി. 44 രാജ്യങ്ങളിൽ നിന്നായി 22.27 ദശലക്ഷം വിദ്യാർഥികളാണ് ആറാം എഡിഷിനായ ഇത്തവണ പങ്കെടുത്തത്.


.

Share this Article