കരുത്ത് കാട്ടി കണ്ണൂരുകാരൻ; കൈവരിച്ചത് 'അയൺമാൻ' പട്ടം

സ്വന്തം പ്രതിനിധി


16 മണിക്കൂർ 30 മിനുറ്റിനുള്ളിലാണ്‌ മത്സരം പൂർത്തിയാക്കേണ്ടിയിരുന്നത്‌. ധർമജൻ ഇതിന്‌ മുമ്പ്‌ ദുബൈ 70.3 റേസും പൂർത്തിയാക്കിയിട്ടുണ്ട്‌.
സാധ്യമാകാത്തതായി യാതൊന്നുമില്ല  Anything is Possible എന്ന ഈ മത്സരത്തിന്റെ മുദ്രാവാക്യം അർഥവത്താക്കും വിധം ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന്  ദുബൈയിൽ പ്രവാസിയായ കണ്ണൂർ സ്വദേശി ധർമജൻ 

ദുബൈ: 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്, 42 കിലോമീറ്റർ ഓട്ടം.. ഒരു ദിവസം കൊണ്ട്  തുടർച്ചയായി ഇതെല്ലാം പൂർത്തിയാക്കി കരുത്ത് തെളിയിച്ച് കസാഖിസ്ഥാനിൽ നിന്ന് 'അയൺമാൻ' പട്ടം നേടിയിരിക്കുകയാണ് ദുബൈയിലെ മലയാളി കണ്ണൂർ തളിപ്പറമ്പ് സ്വദേശി ധർമജൻ പട്ടേരി.



ഈയിടെ കസാക്കിസ്ഥാനിനാണ്  വേൾഡ് ട്രയത് ലോൺ കോർപറേഷൻ സംഘടിപ്പിച്ച ലോകത്തെ ഏറ്റവും കഠിനമായ ഏകദിന മത്സരമെന്ന് അറിയപ്പെടുന്ന അയണ്‍മാൻ ട്രയത് ലോൺ നടന്നത്. ലോകത്തിൻ്റെ വിവി ഭാഗങ്ങളിൽ നിന്നുള്ള കായിക താരങ്ങളും  സാധാരണക്കാരും പങ്കെടുത്ത 140.6 മൈൽ റേസ്‌ വിജയകരമായി പൂർത്തിയാക്കിയവർ ചുരുക്കമായിരുന്നു.16 മണിക്കൂർ 30 മിനുറ്റിനുള്ളിലാണ്‌ മത്സരം പൂർത്തിയാക്കേണ്ടിയിരുന്നത്‌. ധർമജൻ ഇതിന്‌ മുമ്പ്‌ ദുബെ 70.3 റേസും പൂർത്തിയാക്കിയിട്ടുണ്ട്‌.
സാധ്യമാകാത്തതായി യാതൊന്നുമില്ല  Anything is Possible എന്ന ഈ മത്സരത്തിന്റെ മുദ്രാവാക്യം അർഥവത്താക്കും വിധം ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ധർമജൻ പറഞ്ഞു.



ദുബൈയിൽ ചാർട്ടേഡ്‌ അക്കൗണ്ടന്റായ ഇദ്ദേഹം പരേതനായ തോട്ടത്തിൽ കുമാരൻ്റെയും പട്ടേരി ഭാർഗവിയുടയും മകനാണ്. കായികപ്രേമിയായിരുന്ന പിതാവിൽ നിന്നാണ് ധർമജന് കായികമേഖലയോട് അഭിനിവേശം ഉണ്ടാകാൻ കാരണം. കുറച്ച് വർഷങ്ങൾക്ക് മുൻപ് അന്തരിച്ച പിതാവിനുള്ള തൻ്റെ ആദരവാണ് ഈ വിജയമെന്ന് ഇദ്ദേഹം പറയുന്നു. നാട്ടിൽ വിദ്യാഭ്യാസ കാലത്തും പിന്നീട് ദുബായിൽ എത്തിയപ്പോഴും കായികമേഖലയോടുള്ള പ്രണയത്തെ വിട്ടൊഴിഞ്ഞില്ല.
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്താനും കായികക്ഷമത നിലനിർത്താനും സഹായിക്കുന്നതാണ്‌  ഈ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ. 65 വയസ്സിനു മുകളിൽ ഉള്ളവർ വരെ പങ്കെടുത്ത മത്സരമായിരുന്നു കസാഖിസ്ഥാനിൽ നടന്നത്‌. 

നിത്യവും കഠിന പരിശീലനം നടത്തിയാണ് കസാഖിസ്ഥാനിലെ മത്സരത്തിൽ പങ്കെടുത്തത്. ദുബൈയിലെ പൊള്ളുന്ന ചൂടിൽ പരിശീലനം നടത്തുക എന്നത്‌,  റേസ്‌ ചെയ്യുന്നത്‌ പോലെ തന്നെ കഠിനം ആയിരുന്നുവെന്നും, ദുബൈയിലെ പരിശീലന സൗകര്യങ്ങൾ ഈ തയ്യാറെടുപ്പുകൾ എളുപ്പമാക്കി എന്നും ധർമജൻ പറയുന്നു.
.

Share this Article