ഫുട്ബോൾ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഷാർജ പുസ്തകമേളയിലെത്തുന്നു

സ്വന്തം ലേഖകൻ


13ന് ഞായറാഴ്ച രാത്രി 9:00 മണിക്ക് നടക്കുന്ന സെഷനിൽ അതിഥിയായിട്ടാണ് സ്വീഡൻറെ ഫുട്ബാൾ മാന്ത്രികൻ എത്തുന്നത്. മൈതാനത്ത് നിരവധി ഗോളുകൾ നേടുക മാത്രമല്ല, ലോകമെമ്പാടുമുള്ള പുസ്തകശാലകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗണത്തിൽ ഇബ്രാഹിമോവിച്ചിൻറെ പുസ്തകങ്ങളുണ്ട്

ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക്, ലോകത്തിലെ ഏറ്റവും സജീവമായ ഫുട്ബോൾ കളിക്കാരിലൊരാളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എത്തുന്നു. 13ന് ഞായറാഴ്ച രാത്രി 9:00 മണിക്ക് നടക്കുന്ന സെഷനിൽ അതിഥിയായിട്ടാണ് സ്വീഡൻറെ ഫുട്ബാൾ മാന്ത്രികൻ എത്തുന്നത്. മൈതാനത്ത് നിരവധി ഗോളുകൾ നേടുക മാത്രമല്ല, ലോകമെമ്പാടുമുള്ള പുസ്തകശാലകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗണത്തിൽ ഇബ്രാഹിമോവിച്ചിൻറെ പുസ്തകങ്ങളുണ്ട്.  

9 വർഷം മുമ്പാണ് ഇബ്രാഹിമോവിച്ചിന്റെ ആദ്യ പുസ്തകം പുറത്തുവരുന്നത്. അയാം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്ന പേരിൽ.  30-ാം വയസ്സിലെ ആത്മകഥയാണിത്. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ആത്മകഥ എന്നാണിത് ഇന്നും അറിയപ്പെടുന്നത്. പെനൽറ്റി ഏരിയയിൽ അങ്ങേയറ്റം അപകടകാരിയും, വല കുലുക്കുന്നതിൽ ഒരു പിഴവും വരുത്താത്ത താരവുമായ വ്യക്തിയുടെ അക്ഷരലോകത്തെ ആദ്യ വിജയം. സ്വയം കണ്ണാടിയിൽ നോക്കുന്നപോലെ തന്നെത്തന്നെനോക്കി ഇബ്രാഹിമോവിച്ച് വിചാരണ ചെയ്യുകയാണ് രണ്ടാമത്തെ പുസ്തകമായ ‘അഡ്രിനാലിൻ, മൈ അൺടോൾഡ് സ്‌റ്റോറീസ്’ എന്ന ആത്മകഥയിൽ. 

1999-ൽ സ്വീഡിഷ് ക്ലബ് മാൽമോ എഫ്എഫിൽ തന്റെ കരിയർ ആരംഭിച്ച ഇബ്രാഹിമോവിച്ച് സ്വീഡിഷ് ദേശീയ ടീമിനായി 100-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ യുവന്റസ്, ഇന്റർ മിലാൻ, എസി മിലാൻ, പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ എന്നിവയുൾപ്പെടെ നിരവധി ലോകപ്രശസ്ത ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.

.

Share this Article