സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി പിടിച്ചോ?

Truetoc News Desk◼️എ.കെ.ജി സെന്റർ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് ജയരാജന്റെ മറുചോദ്യം

കണ്ണൂർ: എ.കെ.ജി. സെന്റർ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതികളേക്കുറിച്ച് സൂചനയില്ലല്ലോയെന്ന ചോദ്യത്തിന്, 'സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?' എന്ന മറുചോദ്യവുമായി എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. 'പലരും മാറിമാറി ഭരിച്ചില്ലേ. പിടിച്ചോ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ?', അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് ആരാഞ്ഞു.

എ.കെ.ജി. സെന്റർ ആക്രമണത്തിനു പിന്നിൽ ജയരാജനാണെന്ന കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. 'സുധാകരന് മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല. അയാളെ പോലെ തരംതാഴാൻ ഞാൻ ഇല്ല', ജയരാജൻ പറഞ്ഞു.
.

Share this Article