അക്ഷരമധുരം നുകരാൻ ആദ്യദിനമെത്തിയത് പതിനായിരങ്ങൾ

നാഷിഫ് അലിമിയാൻ


ബുധനാഴ്ച രാവിലെ മുതല്‍ തന്നെ എക്സ്പോ സെന്‍ററിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും നീക്കിയതിന് ശേഷമെത്തുന്ന ആദ്യപുസ്തകോത്സവം കൂടിയാണ് ഇത്തവണത്തേത്. വാക്കുകള്‍ പരക്കട്ടെയുളളതാണ് ആപ്തവാക്യം. 95 രാജ്യങ്ങളില്‍ നിന്നുളള 2213 പ്രസാധകർ പുസ്തകോത്സവത്തിന്‍റെ ഭാഗമാകും.

ഷാർജ: വായനയുടെ വലിയ വാനം തുറന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അക്ഷരമധുരം നുകരാൻ ആദ്യദിനം തന്നെ  ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഷാ‍ർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ എക്സ്പോ സെന്‍ററിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും നീക്കിയതിന് ശേഷമെത്തുന്ന ആദ്യപുസ്തകോത്സവം കൂടിയാണ് ഇത്തവണത്തേത്. വാക്കുകള്‍ പരക്കട്ടെയുളളതാണ് ആപ്തവാക്യം. 95 രാജ്യങ്ങളില്‍ നിന്നുളള 2213 പ്രസാധകർ പുസ്തകോത്സവത്തിന്‍റെ ഭാഗമാകും.

ഇത്തവണ 95 രാജ്യങ്ങളിലെ 2213 പ്രസാധകരാണ് എത്തുന്നത്. 57 രാജ്യങ്ങളിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ 129 പേര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. 15 ലക്ഷത്തിലേറെ ശീര്‍ഷകങ്ങളോടെയുള്ള പുസ്തകങ്ങള്‍ 12 ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കും. 18,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈവര്‍ഷത്തെ മേളയൊരുങ്ങുന്നത്. 1047 സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ക്യൂബ, കോസ്റ്ററീക്ക, ലൈബീരിയ, ഫിലിപ്പീന്‍സ്, അയര്‍ലന്‍ഡ്, മാള്‍ട്ട, മാലി, ജമൈക്ക, ഐസ്ലന്‍ഡ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രസാധകര്‍ ആദ്യമായി പങ്കെടുക്കുന്ന മേളകൂടിയാണിത്. 22 കലാകാരന്മാരുടെ 120ലേറെ സംഗീതപരിപാടികളും ഉണ്ടായിരിക്കും. ഇത്തവണത്തെ അതിഥി രാജ്യം ഇറ്റലിയാണ്.
.

Share this Article