കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
100 ദിര്‍ഹമുണ്ടോ? ഒരു മിനി മാര്‍ട്ട് ഒരുക്കാൻ ബിസ്മി വിളിക്കുന്നു

സ്വന്തം ലേഖകൻ
◾100 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സധിക്കുന്ന വിധത്തില്‍ മുഴുവന്‍ സാധനങ്ങളും സംഭരിച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായ ഒരു മിനി മാര്‍ട്ട് നേടാന്‍ അവസരം. ◾2 ഫ്രഞ്ച് നിര്‍മിത സിട്രോണ്‍ സി4 കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഐഫോണ്‍ 15, ടിവി സെറ്റുകള്‍, ടാബ്ലറ്റുകള് എന്നീ സമ്മാനങ്ങളും നേടാം. ദുബൈ: 'ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം' എന്ന ആശയത്തില്‍ ലോകത്തിലെ തന്നെ ആദ്യ വേറിട്ട കാമ്പയിനുമായി ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ് രംഗത്ത്. വെറും 100 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സധിക്കുന്ന വിധത്തില്‍ മുഴുവന്‍ സാധനങ്ങളും സംഭരിച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് യുഎഇയില്‍ ഹോള്‍സെയില്‍ രംഗത്തും കോംബിനേഷന്‍ സ്റ്റോര്‍ രംഗത്തും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന എഫ്എംസിജി കമ്പനിയായ ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ് ഒരുക്കിയിരിക്കുന്നത്. 'ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം' എന്ന ആശയത്തിലുള്ള ബിസ്മി മെഗാ ഫെസ്റ്റ് കാമ്പയിന് 2024 ജനുവരി 15 മുതല്‍ മാര്‍ച്ച് 14 വരെയാണ് നടക്കുക. ഓഫര്‍ കാലയളവില്‍ യുഎഇയിലെ ഏതെങ്കിലുമൊരു ബിസ്മി കോംബിനേഷന്‍ ഔട്ലെറ്റില് നിന്നും മിനിമം 100 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി, ഒരു വര്‍ഷത്തെ വാടക ഒഴിവാക്കി, കച്ചവടത്തിന് സജ്ജമാക്കിയ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് ലഭിക്കുക. മിനി മാര്‍ട്ട് കൂടാതെ, 2 ഫ്രഞ്ച് നിര്‍മിത സിട്രോണ്‍ സി 4 കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഐഫോണ്‍ 15, ടിവി സെറ്റുകള്‍, ടാബ്ലറ്റുകള് തുടങ്ങി മറ്റനവധി സമ്മാനങ്ങളും നേടാന്‍ അവസരമുണ്ട്. 100 ദിര്‍ഹമിനോ, അതിലധികമോ തുകക്കുള്ള ഓരോ പര്ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന്റെ ഭാഗമാവാം. എന്‍ട്രികള്‍ക്ക് പരിധികളില്ല. യോഗ്യമായ ഓരോ പര്‍ചേസും സമ്മാനം നേടാന്‍ പുതിയ അവസരമാണ്. യുഎഇയിലെ ഏതെങ്കിലും ബിസ്മി ഗ്രൂപ് ഔട്ലെറ്റില് നിന്നും മിനിമം 300 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുന്ന ഗ്രോസറി/റെസ്റ്റോറന്റ് ഉടമകള്‍, മറ്റു ബിസിനസുകള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള ബി2ബി കസ്റ്റമേഴ്സിനും ഈ കാമ്പയിന്റെ ഭാഗമായ നറുക്കെടുപ്പില്‍ അവസരം ലഭിക്കുന്നതാണ്. ലോകത്ത് തന്നെ മറ്റാരും ഇതിന് മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു കാമ്പയിന് നടത്താന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിംഗ് ഡയക്ടറുമായ പി.എം ഹാരിസ് പറഞ്ഞു. വിശ്വസ്ത ഉപയോക്താക്കള്‍ക്ക് തിരിച്ചെന്തെങ്കിലും നല്‍കാനുള്ള അവസരമായി മാത്രമല്ല, യുഎഇയുടെ പേരു കേട്ട സംരംഭക മനോഭാവത്തിന് കൂടുതല്‍ പ്രോത്സാഹനമേകുക എന്നതും ഈ കാമ്പയിന് കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും; സാമൂഹികമായ ഇടപഴകലും സാമ്പത്തിക വളര്‍ച്ചയും പ്രോല്‍സാഹിപ്പിക്കാനുള്ള തങ്ങളുടെ കാഴ്ചപ്പാട് കൂടി ഇതിലടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്റ്റോറുകള്‍ സ്ഥാപിച്ച് ഉപയോക്താക്കള്‍ക്ക് വീടുകളിലേക്കാവശ്യമായ മുഴുവന്‍ ഉല്പന്നങ്ങളും താങ്ങാനാകുന്ന വിലയില്‍ വാങ്ങാന്‍ അവസരമൊരുക്കി അവരുടെ പ്രതിമാസ കുടുംബ ബജറ്റില്‍ ചുരുങ്ങിയത് 20 ശതമാനം ലാഭിച്ച് ദൈനംദിന ഷോപ്പിംഗില്‍ വിപ്ളവം സൃഷ്ടിക്കാന്‍ ബിസ്മി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ സാധ്യമാക്കുന്ന 'ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം' എന്ന ഈ വന്‍ കാമ്പയിന് യുഎഇയിലുടനീളം വലിയ അലയൊലി സൃഷ്ടിക്കുമെന്നുറപ്പ്. അവശ്യ വസ്തുക്കളുടെ വിലനിലവാരം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നയത്തിനനുസൃതമായി ബിസിനസുകള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക പരിഹാരങ്ങളും ഉപയോക്താക്കള്‍ക്ക് വില ആനുകൂല്യവും നല്കാന് കോംബിനേഷന്‍ സ്റ്റോര്‍ മോഡല്‍ ബിസ്മി ഗ്രൂപ്പിനെ പ്രാപ്തമാക്കുന്നു. സൂപര്‍ മാര്‍ക്കറ്റുകള്‍, മിനി മാര്‍ട്ടുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി പ്രമുഖ റീടെയിലര്‍മാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്. വേറിട്ടൊരു ആശയത്തോടെ ബിസ്മി ഗ്രൂപ് അനേകം സൂപര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് വ്യാപാരികള്‍, ഷിപ് ഹാന്‍ഡ്ലേഴ്സ്, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മൊത്തക്കച്ചവടക്കാര്‍ തുടങ്ങി നിരവധി സ്ഥാപന ശൃംഖലകള്‍ക്ക് വണ്‍ സ്റ്റോപ് സൊല്യൂഷനായി വര്‍ത്തിക്കുന്നു. ഉപഭോക്തൃ സാധനങ്ങള്‍ ആവശ്യമുള്ള ഏതൊരു ബിസിനസിനും, കൂടാതെ മേഖലയിലുടനീളമുള്ള 12,000ത്തിലധികം ബിസിനസുകള്‍ക്ക് ദൈനംദിന അടിസ്ഥാനത്തിലും തങ്ങള്‍ സേവനം നല്‍കുന്നുന്നെും അദ്ദേഹം വിശദീകരിച്ചു. ആഗോള ബ്രാന്‍ഡുകളുമായി സഹകരിച്ച് ഓരോ ഉപഭോക്താവിനും കാര്യമായ വില നേട്ടം പ്രദാനം ചെയ്യുന്ന ഉപഭോക്തൃ ഉല്പന്നങ്ങളുടെ എല്ലാ വിഭാഗങ്ങളിലും വാല്യൂ പായ്ക്കുകളുടെ ഒരു പരമ്പര തന്നെ ഈ മോഡല്‍ പ്രദാനം ചെയ്യുന്നു. എല്ലാവര്ക്കും വേണ്ടിയുള്ള പുതിയ ബി2സി കണ്‍സെപ്റ്റ് ഷോപ്പിംഗാണ് ബിസ്മി ഹോള്‍സെയില്‍. 20 മുതല്‍ 25% വരെ പ്രതിമാസ ബജറ്റില്‍ ലാഭിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഉപഭോക്താക്കള്‍ക്ക് 'സങ്കല്‍പ്പിക്കാനാവാത്ത' വിലയാണ് ബിസ്മിയുടെ ഉറപ്പെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിസിനസിന് പൂര്‍ണ സജ്ജമായ മിനി മാര്‍ട്ട ് ഈ കാമ്പയിന്റെ മുഖ്യ ആകര്‍ഷണമാണ്. വിജയിക്ക് ഉടന്‍ തന്നെ തന്റെ സംരംഭകത്വ യാത്ര ആരംഭിക്കാം. ഒപ്പം, ബിസിനസ് ഉള്‍ക്കാഴ്ചകള്‍, ലാഭകരമായ റീടെയില്‍ സ്പേസ് നടത്താനുള്ള പ്രധാന പെര്‍ഫോമന്‍സ് മെട്രിക്സ് എന്നിവയെ കുറിച്ച് ബിസ്മി ഹോള്‍സെയിലില്‍ നിന്ന് മൂന്ന് മാസത്തെ പരിശീലനവും നേടാം. ബിസിനസ് രംഗത്തേക്കുള്ള വിജയകരമായൊരു തുടക്കം ഉറപ്പു വരുത്താന്‍ ഇത് വഴി സാധിക്കുമെന്ന് ബിസ്മി ഗ്രൂ പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ ഹാരിസ് പറഞ്ഞു. രാജ്യത്തുടനീളം വലിയ ആവേശം സൃഷ്ടിക്കുന്ന ഈ കാമ്പയിന് റീടെയില്‍ മേഖലയിലെ നാഴികക്കല്ലായ സംരംഭമാകും. അസാധാരണ സമ്മാനങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, ഒരു ഭാഗ്യശാലിയെ അയാളുടെ സ്വന്തം ബിസിനസ്സിലൂടെ ശക്തിപ്പെടുത്തുക എന്നതും ഈ കാമ്പയിന്റെ ലക്ഷ്യമാണ്. അതുവഴി ബിസ്മി ഗ്രൂപ്പിന്റെ പ്രതിബദ്ധത സമ്മാനത്തിനപ്പുറം വ്യാപിക്കുകയാണ്. ഈ മേഖലയിലെ 12,000ത്തിലധികം വിജയകരമായ ബിസിനസ് ഉപയോക്താക്കളുമായി ഇടപഴകാനിത് സഹായിക്കും. ബിസ്മിയുടെ വിപണി വൈദഗ്ധ്യത്തില്‍ നിന്ന് പരിശീലിപ്പിച്ച് അവരുടെ ബിസിനസും ലാഭവും വര്‍ധിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധനങ്ങള്‍ ബള്‍ക്കായി വാങ്ങി മേഖലയിലെ പ്രധാന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സപ്ളൈ ചെയ്യുന്നതിനാല്‍ ആ വില നേട്ടം എല്ലാ ഉപഭോക്താക്കള്‍ക്കും ബിസ്മി കൈമാറുന്നു. 100ലധികമുള്ള വാഹനങ്ങളിലൂടെ യുഎഇയിലുടനീളം എത്തിക്കാനാകുന്ന വിധത്തില്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി സംവിധാനം ബിസ്മി ഗ്രൂപ്പിനുണ്ട്. ദുബായ്, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി ബിസ്മി പ്രതിദിനം 6,000ത്തിലധികം ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നു..
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.