കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഹന്‍സിക മോട്വാനി അറക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡര്‍
സ്വന്തം ലേഖകൻ
സമ്പന്നമായ പാരമ്പര്യത്തോടെ യുഎഇ, ഇന്ത്യ, മലേഷ്യ എന്നീ വിപണികളിലേക്ക് കൂടി പ്രവശിക്കാനൊരുങ്ങുകയാണ് അറക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്
ദുബൈ: അറക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ചലച്ചിത്ര നടി ഹന്‍സിക മോട്വാനിയെ പ്രഖ്യാപിച്ചു. ഹന്‍സിക ബ്രാന്‍ഡ് അംബാസഡറായി കടന്നു വരുന്നത് അറക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിനെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഗുണനിലവാരമുള്ള ആഭരണ നിര്‍മിതിയ്ക്കും അതിമനോഹര രൂപകല്പനക്കും
പേരു കേട്ട അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, പ്രധാന വിപണികളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഭാവി വളര്‍ച്ചാ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട സമ്പന്നമായ പാരമ്പര്യത്തോടെ യുഎഇ, ഇന്ത്യ, മലേഷ്യ എന്നീ വിപണികളിലേക്ക് കൂടി പ്രവശിക്കാനൊരുങ്ങുകയാണ് ബ്രാന്‍ഡ്.
അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സുമായുള്ള ഹന്‍സികയുടെ സഹകരണത്തില്‍
മാനേജ്മെന്റ് ആവേശവും ആഹ്ളാദവും രേഖപ്പെടുത്തി. ഖ്യാതിയും ആകര്‍ഷക വ്യക്തിത്വവുമുള്ള ഹന്‍സിക മോട്വാനി ബ്രാന്‍ഡ് അംബാസഡറാകുന്നത് അറക്കലിന്റെ മൂല്യം പരിധികളില്ലാതെ ഉയര്‍ത്തുമെന്നും അധികൃതര്‍ പ്രത്യാശിച്ചു.
അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ വിപുലീകരണ പദ്ധതികളില്‍ യുഎഇ, ഇന്ത്യ, മലേഷ്യ വിപണികളുടെ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്പന ചെയ്ത ആഭരണ ശേഖരങ്ങളുടെ അതിശയകരമായ ശ്രേണി ഉള്‍പ്പെടുന്നു. ബ്രാന്‍ഡിന്റെ നൂതന ഡിസൈനുകളും സമാനതകളില്ലാത്ത ഉപഭോക്തൃ സേവനത്തോടൊപ്പം വിട്ടുവീഴ്ച ചെയ്യാത്ത പ്രതിബദ്ധതയും ഈ മേഖലയിലെ ജ്വല്ലറി ലാന്‍ഡ്സ്കേപ്പിനെ പുനര്‍നിര്‍വചിക്കുന്നതാണ്.
ബ്രാന്‍ഡ് ഉടന്‍ തന്നെ ഷാര്‍ജയിലെ റോള സ്ക്വയറിലും സഫാരി മാളിലും അബുദാബിയിലും മലേഷ്യയിലെ ക്വാലാലംപൂരിലും ഔട്ലെറ്റുകള് തുറക്കുകയും ഇന്ത്യയില്‍ റീടെയ്ലിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനും അതിന്റെ സാരഥികള്‍ക്കും ആവേശകരമായൊരു യാത്ര വാഗ്ദാനം ചെയ്തു കൊണ്ട് ഈ പങ്കാളിത്തം ചാരുതയുടെയും കരകൗശലത്തിന്റെയും ആഗോള മികവിനുള്ള തങ്ങളുടെ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു
September 21 2024ആഫ്രിക്ക കാണാം, അതിശയിക്കാം
March 17 2023ദുബൈ വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു
September 02 2022UAE President condoles Shinzo Abe's death
July 08 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.