വിമാനയാത്ര ഇനി ചെലവേറും; മുന്നറിയിപ്പുമായി അയാട്ട

പി. നജ്മത്തുലൈൽ


◼️ഗൾഫ് സെക്ടർ ഉൾപ്പെടെ  വൻവർധനക്ക് സാധ്യത 

ദുബൈ: വിമാനയാത്ര കൂടുതൽ ചെലവേറിയതാകുമെന്ന് വ്യോമയാന മേഖലയിലെ ട്രേഡ് അസോസിയേഷനായ അയാട്ടയുടെ മുന്നറിയിപ്പ്. തുടരുന്ന യുക്രൈയിൻ യുദ്ധവും എണ്ണവില വർധനയും നിരക്ക് ഉയർത്താൻ വിമാന കമ്പനികളെ പ്രേരിപ്പിക്കുന്നതായും അയാട്ട വ്യക്തമാക്കി.



ഗൾഫ് സെക്ടർ ഉൾപ്പെടെ ലോകത്തുടനീളം വിമാന നിരക്കിൽ വൻവർധനക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വ്യോമ ഗതാഗത അസോഷിയേഷൻ ഡയറക്ടർ ജനറൽ വില്ലി വാൽസ് പറഞ്ഞു. 



കോവിഡാനന്തരം നല്ല സാധ്യതയായിരുന്നു വ്യോമ മേഖലയിൽ രൂപപ്പെട്ടത്. എന്നാൽ എണ്ണവില ഉയർന്നത് നിരക്കു വർധനക്ക് ആക്കം കൂട്ടിയതായും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയതും വ്യോമയാന മേഖലക്ക് തിരിച്ചടിയായി.
.

Share this Article