കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റോള ഷോറൂം ചലച്ചിത്ര താരം ഹന്‍സിക മോട്വാനി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ
ഷാര്‍ജ: അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷാര്‍ജ റോള സ്ക്വയറില്‍ ഏറ്റവും പുതിയ ഷോറൂം ഞായറാഴ്ച തുറക്കുന്നു. പ്രമുഖ ബോളിവുഡ് താരം ഹന്‍സിക മോട്വാനി ഉദ്ഘാടനം നിര്‍വഹിക്കും. ബ്രാന്‍ഡിന്റെ വിപുലീകരണ യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങിലെ ഹന്‍സികയുടെ സാന്നിധ്യം ഏറെ അഭിമാനത്തോടെ കാണുന്നുവെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഗ്രൂപ് അധികൃതര്‍ അറിയിച്ചു. പ്രശസ്ത ഗായികയും അവതാരകയുമായ സയനോര ഫിലിപ്പിന്റെ ലൈവ് പ്രോഗ്രാം ചടങ്ങിന് മാറ്റേകും. ഈ വിപുലീകരണം യുഎഇയുടെ മുഴുവന്‍ കോണുകളിലും എത്തിച്ചേരാനുള്ള അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഉദ്യമത്തെ അടിവരയിടുന്നതാണ്. അസാധാരണ ഗുണനിലവാരമുള്ള ഭംഗിയേറിയ ഡിസൈനുകളാണ് അറക്കല്‍ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡ് ആഭരണങ്ങളുടെ ലോകത്ത് ആഡംബരത്തെ പുനര്‍നിര്‍വചിക്കുന്ന ക്രിയാത്മകതയാണ് അറക്കലിന്റേതെന്നും ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു. പുതിയ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ശേഖരവും പുറത്തിറക്കും. ഉപയോക്താക്കള്‍ക്ക് മനം കവരുന്ന ക്ളാസിക് ആഭരണങ്ങളുടെ മാസ്റ്റര്‍പീസുകള്‍ ഏറ്റവും മികച്ച വിലയില്‍ വാങ്ങാം. റോള ഷോറൂമിന് ശേഷം ഷാര്‍ജ സഫാരി മാളിലാണ് പുതിയ ഷോറൂം തുറക്കുകയെന്നും അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു..
ട്രക്ക് കണ്ടെത്തി; ഗംഗാവലി നദിയിലെന്ന് സ്ഥിരീകരണം
July 24 2024
ആദിവാസി" ലിറിക്കൽ വീഡിയോ ഗാനം റിലീസായി
June 30 2022.jpg)
ഹയ്യ കാർഡുണ്ടോ ? 100 ദിർഹമിന് മൾട്ടി എൻട്രി വിസയുണ്ട്
November 02 2022
ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് മുങ്ങി
September 24 2024
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.