കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പ്രവാസിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം കവർന്നു; സംഘത്തെ രണ്ടു ദിവസത്തില്‍ അജ്മാൻ പൊലീസ് വലയിലാക്കി
സ്വന്തം ലേഖകൻ
കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അജ്മാൻ നുഐമിയിലെ പ്രവാസിയുടെ വീട് കൊള്ളയടിക്കപ്പെട്ടത്. ജനൽവഴി വീടിനകത്ത് കടന്ന മോഷ്ടക്കാൾ 3.5 ലക്ഷം ദിർഹം വിലവരുന്ന സ്വർണാഭരണങ്ങളും ആറായിരം ദിർഹം പണവുമായി കടന്നുകളഞ്ഞു. കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടത് അറിയുന്നത്
അജ്മാന്‍: യുഎഇയിലെ അജ്മാനിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച സംഘത്തെ രണ്ടു ദിവസത്തിനുള്ളിൽ കുടുക്കി അജ്‌മാൻ പോലീസ്. തൊണ്ടിമുതൽ പൂർണമായി കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. ആഭരണങ്ങൾ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അജ്മാൻ നുഐമിയിലെ പ്രവാസിയുടെ വീട് കൊള്ളയടിക്കപ്പെട്ടത്. ജനൽവഴി വീടിനകത്ത് കടന്ന മോഷ്ടക്കാൾ 3.5 ലക്ഷം ദിർഹം വിലവരുന്ന സ്വർണാഭരണങ്ങളും ആറായിരം ദിർഹം പണവുമായി കടന്നുകളഞ്ഞു. കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടത് അറിയുന്നത്.
നുഐമിയ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. രണ്ടുദിവസത്തിനകം മോഷണം നടത്തിയ ആളെയും സഹായിയെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണം സ്വിച്ച് ബോർഡിന് അകത്താക്കി മോഷ്ടാക്കൾ സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെടുത്തു. തൊണ്ടി മുതൽ പൂർണമായും തിരിച്ചുകിട്ടിയതായി ഗൃഹനാഥൻ പറഞ്ഞു. കൊള്ളയടിക്കപ്പെട്ട കുടുംബവും പിടിയിലായ പ്രതികളും ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് പൊലീസ് പറഞ്ഞു.
ഡാസിൽ ഷൂസിന്റെ മെഗാ ഔട്ട്ലെറ്റ് ബർ ദുബായിൽ
June 21 2022മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി
June 30 2022പറന്ന് കാഴ്ചകൾ കാണാൻ കൂറ്റൻ ബലൂൺ
October 20 202245,000 ജീവജാലങ്ങൾ വംശനാശഭീഷണിയിൽ
February 05 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.