മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി

0


മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേക്ക്. ഏക്‌നാഥ് ഷിന്‍ഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദര സൂചകമായാണ് നടപടിയെന്ന് ഫ്ഡനാവിസ് കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് സത്യപ്രതിജ്ഞ നടക്കും. താന്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. നേരത്തെ ഗോവയില്‍ മുംബൈയിലെത്തിയ ഷിന്‍ഡെ ദേവേന്ദ്ര ഫഡ്‌നാവിസിനെ വസതിയിലെത്തി സന്ദര്‍ശിച്ചു.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുംബൈയിലെ സാഗര്‍ ബംഗ്ലാവില്‍ വെച്ച് ബിജെപിയുടെ കോര്‍കമ്മിറ്റി യോഗം ഇന്ന് നടന്നിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു യോഗം. മുംബൈയിലെത്തിയ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഫഡ്‌നാവിസിനൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നിയിച്ചിരുന്നു. അതിന് മുമ്പ് ഫഡ്നാവിസിന്റെ വസതിയിലും ഷിന്‍ഡെ സന്ദര്‍ശനം നടത്തിയിരുന്നു.
.

Share this Article