45,000 ജീവജാലങ്ങൾ വംശനാശഭീഷണിയിൽ

സ്വന്തം ലേഖകൻ


അവശേഷിക്കുന്നത് ഇനി ആയിരം പിഗ്മി ആനകൾ മാത്രം അബുജ: ലോകത്ത് 45000-ത്തിലേറെ ജീവജാലങ്ങൾ വംശനാശ ഭീഷണിയിലാണെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എൻ.) റിപ്പോർട്ട്. കഴിഞ്ഞ കൊല്ലത്തെക്കാൾ ആറായിരത്തിലേറെ ജീവികളാണ് വ്യാഴാഴ്ച പുറത്തുവിട്ട 'ചുവപ്പുപട്ടിക'യിൽ അധികമുള്ളത്. കാലാവസ്ഥാവ്യതിയാനം, അധിനിവേശ ജീവിവർഗങ്ങളുടെ വർധന, മനുഷ്യന്റെ ഇടപെടൽ, നിയമവിരുദ്ധ കച്ചവടം, അനിയന്ത്രിത വികസനപ്രവർത്തനങ്ങൾ എന്നിവയാണ് വംശനാശത്.ത്തിന് കാരണം. 1.63 ലക്ഷം സസ്യ-ജന്തുജാലങ്ങളാണ് പട്ടികയിൽ ആകെയുള്ളത്. ലോകത്തെ ആകെ സസ്യ-ജന്തുജാലങ്ങളിൽ 82 ശതമാനവും വംശനാശം നേരിടുന്നു. 2012-ൽ അത് 55 ശതമാനമായിരുന്നു..

Share this Article