കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പറന്ന് കാഴ്ചകൾ കാണാൻ കൂറ്റൻ ബലൂൺ

നാഷിഫ് അലിമിയാൻ
ബലൂണിൻറെ താഴെ ഘടിപ്പിക്കുന്ന സീറ്റുകളായിരിക്കും സന്ദർശകരുടെ ഇരിപ്പിടം. 65 അടി വ്യാസമുള്ള ബലൂണിൽ ഒരേസമയം 20 പേർക്ക് വരെ കയറാൻ കഴിയും. ആറുനില കെട്ടിടത്തിൻറെ ഉയരമുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. കിലോമീറ്ററുകൾ അകലെനിന്നുപോലും ബലൂൺ കാണാൻ സാധിക്കും.
ദുബൈ: വിസ്മയച്ചെപ്പ് തുറന്ന് ആഗോള ഗ്രാമ വേദി ഉണരുമ്പോൾ ഇത്തവണ ആശ്ചര്യപ്പെടുത്താൻ കൂറ്റൻ ബലൂണുമുണ്ടാകും പ്രദർശന നഗരിയിൽ. ഗ്ലോബൽ വില്ലേജിലൂടെ പറന്ന് കാഴ്ചകൾ കാണാനാണ് കൂറ്റൻ ബലൂണൊരുങ്ങുന്നത്. 200 മീറ്റർ ഉയരെ പറക്കുന്ന ഹീലിയം ബലൂണിലിരുന്ന് 360 ഡിഗ്രി കാഴ്ചയിൽ ദുബൈ നഗരത്തിൻറെ മനോഹാരിത ആസ്വദിക്കാൻ കഴിയും. ഒക്ടോബർ 25ന് ഗ്ലോബൽ വില്ലേജിൻറെ 27ാം സീസൺ തുടങ്ങുന്നതു മുതൽ ബലൂണും പറന്നുതുടങ്ങും.
ബലൂണിൻറെ താഴെ ഘടിപ്പിക്കുന്ന സീറ്റുകളായിരിക്കും സന്ദർശകരുടെ ഇരിപ്പിടം. 65 അടി വ്യാസമുള്ള ബലൂണിൽ ഒരേസമയം 20 പേർക്ക് വരെ കയറാൻ കഴിയും. ആറുനില കെട്ടിടത്തിൻറെ ഉയരമുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. കിലോമീറ്ററുകൾ അകലെനിന്നുപോലും ബലൂൺ കാണാൻ സാധിക്കും. ഗ്ലോബൽ വില്ലേജിലെ ഏറ്റവും പുതിയ ആകർഷണമായിരിക്കും ഈ ബലൂൺ. ഇത് ഭൂമിയിൽ നിന്ന് 200 അടിയിലേറെ ഉയരുന്ന തരത്തിലുള്ള ഹീലിയം ബലൂൺ റൈഡാണ്. ഗ്ലോബൽ വില്ലേജിലും ദുബായ് സ്കൈലൈനിലും ഉടനീളം 360 ഡിഗ്രി കാഴ്ചകൾ പ്രദാനം ചെയ്യുന്നു. നേരത്തേ, വില്ലേജിൽ ഹാപ്പിനസ് ഗേറ്റ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വില്ലേജിലേക്ക് അധികം നടക്കാതെ എളുപ്പത്തിൽ കയറാൻ കഴിയുന്ന ഗേറ്റാണിത്. 18 ദിർഹമാണ് പുതിയ സീസണിലെ ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവുണ്ടാകും.

യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണത്തിനൊരുങ്ങുന്നു
August 17 2022
കടലാസിൽ കഥാപാത്രങ്ങളെ സൃഷ്ടിച്ച് 'സ്റ്റോറീസ് ഇൻ എ ബോക്സ്'
November 08 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.