കൂടുതൽ ഇ–സ്കൂട്ടർ ട്രാക്കുകൾ ഒരുക്കാൻ പദ്ധതിയുമായി ദുബൈ ആർ.ടി.എ

സ്വന്തം ലേഖകൻ


സൈക്കിൾ സൗഹൃദവും പരിസ്ഥിതി സൗഹൃദവും ആക്കുക എന്നതാണ്  ലക്ഷ്യം.സുരക്ഷ, വാഹനങ്ങളുടെ എണ്ണം, അടിസ്ഥാന സൗകര്യം, ജനസംഖ്യ, പൊതുഗതാഗത സൗകര്യത്തിലേക്കുള്ള ദൂരം എന്നിവ കണക്കിലെടുത്താണ് പുതിയതായി സ്കൂട്ടർ ട്രാക്കുകൾ അനുവദിച്ചതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാതർ അൽ തായർ പറഞ്ഞു. പുതിയ ട്രാക്കുകളിൽ ദിശാ സൂചികകൾ സ്ഥാപിക്കുന്ന ജോലി നടക്കുയാണ്. ഇതിനു പുറമെ, റോഡിലെ മറ്റു വാഹനങ്ങളുടെ വേഗ പരിധി 30 കിലോമീറ്ററായി ചുരുക്കും

ദുബൈ: എമിറേറ്റിലെ 21 പ്രദേശങ്ങളിലായി 390 കിലോമീറ്റർ നീളത്തിൽ ഇ – സ്കൂട്ടർ ട്രാക്കുകൾ നിലവിൽ വരും.  അടുത്ത വർഷം മുതൽ 11 പാർപ്പിട മേഖലകളിൽ കൂടി പ്രത്യേക ഇ–സ്കൂട്ടർ ട്രാക്കുകൾ അനുവദിക്കാൻ ദുബൈ ആർടിഎ തീരുമാനിച്ചു. സൈക്കിൾ സൗഹൃദവും പരിസ്ഥിതി സൗഹൃദവും ആക്കുക എന്നതാണ്  ലക്ഷ്യം.സുരക്ഷ, വാഹനങ്ങളുടെ എണ്ണം, അടിസ്ഥാന സൗകര്യം, ജനസംഖ്യ, പൊതുഗതാഗത സൗകര്യത്തിലേക്കുള്ള ദൂരം എന്നിവ കണക്കിലെടുത്താണ് പുതിയതായി സ്കൂട്ടർ ട്രാക്കുകൾ അനുവദിച്ചതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാതർ അൽ തായർ പറഞ്ഞു. പുതിയ ട്രാക്കുകളിൽ ദിശാ സൂചികകൾ സ്ഥാപിക്കുന്ന ജോലി നടക്കുയാണ്. ഇതിനു പുറമെ, റോഡിലെ മറ്റു വാഹനങ്ങളുടെ വേഗ പരിധി 30 കിലോമീറ്ററായി ചുരുക്കും. ഇ സ്കൂട്ടർ സവാരിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മറ്റു വാഹനങ്ങളുടെ വേഗം നിജപ്പെടുത്തുന്നത്.

അൽ തവാർ ഒന്ന്, രണ്ട്, ഉംസുഖിം 3, അൽ ഗരൂദ്, മുഹസിന 3, ഉം ഹുറൈർ 1, അൽ സഫ 2, അൽ ബർഷ സൗത്ത് 2, അൽ ബർഷ 3, അൽഖൂസ് 4, നാദ് അൽ ഷെബ 1 എന്നിവയാണ് ഇ – സ്കൂട്ടർ ട്രാക്കുകൾ വരുന്ന പുതിയ പാർപ്പിട മേഖലകൾ. ഈ ട്രാക്കുകൾ നേരിട്ട് മെട്രോ, ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിലേക്കും ഈ ട്രാക്കുകളിലൂടെ എത്താം. ഇതുവഴി സ്വകാര്യ കാറുകളുടെ ഉപയോഗവും കുറയ്ക്കാനാകും. നിലവിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുളിവാർഡ്, ജുമൈറ ലേക്ക് ടവേഴ്സ്, ദുബായ് ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, ദ് പാം ജുമൈറ, സിറ്റി വോക്ക് എന്നിവിടങ്ങളിലാണ് സ്കൂട്ടർ ട്രാക്ക് ഉള്ളത്. ഖിസൈസ്, മൻകൂൾ, കരാമ എന്നിവിടങ്ങളിലെ സുരക്ഷിതമായ ഭാഗങ്ങളിലൂടെ ഓടിക്കാൻ അനുമതിയുണ്ട്.

വിലക്കുറവായതിനാൽ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് നേരിട്ട് ഇ സ്കൂട്ടർ വാങ്ങി റോഡിലിറക്കരുത്. സ്കൂട്ടറുകൾ ഓടിക്കാൻ പെർമിറ്റ് വേണം സ്കൂട്ടറുകൾക്ക് വെള്ള ഹെഡ്‌ലൈറ്റ് നിർബന്ധമാണ്. മുന്നിലും പിന്നിലും ചുവന്ന റിഫ്ലെക്‌ഷൻ ലൈറ്റ് കത്തണം. സ്കൂട്ടറിന്റെ ഹാൻഡിലിൽ ഹോൺ വേണം, മുന്നിലും പുറകിലും ബ്രേക്ക് നിർബന്ധം, ബൈക്കിന്റെ വലുപ്പത്തിന് ആനുപാതികമാകണം ടയറുകൾ. റൈഡറുടെ വലിപ്പവും സ്കൂട്ടറിന്റെ വലിപ്പവും ആനുപാതികമായിരിക്കണം. ബാറ്ററിക്കു തീപിടിക്കുന്നത് ഉൾപ്പടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ മികച്ച കമ്പനികളുടെ ബൈക്കുകൾ വാങ്ങണം. നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രമേ ഇ സ്കൂട്ടറുകൾ ഓടിക്കാവു. വ്യായാമത്തിനുള്ള ട്രാക്കുകളിലൂടെ ഓടിക്കരുത്. റൈഡിങ് പെർമിറ്റ് എടുക്കണം. വേഗ പരിധി പാലിക്കണം. വെളിച്ചം അടിക്കുമ്പോൾ തിളങ്ങുന്ന ബെൽറ്റ് ശരീരത്തുണ്ടാകണം. ഹെൽമറ്റ് നിർബന്ധമാണ്. മറ്റു വാഹനങ്ങളിൽ നിന്നും കാൽനട യാത്രക്കാരിൽ നിന്നും സുരക്ഷിത അകലം പാലിക്കണം

.

Share this Article