കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പുഴയിൽ ശക്തമായ അടിയൊഴുക്ക്; രക്ഷാദൗത്യത്തിന് വെല്ലുവിളി
ന്യൂസ് ഡെസ്ക്
അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്കാണ് കടക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്‌സിന് നദിയിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്
ബെംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തിരച്ചിൽ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്കാണ് കടക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്‌സിന് നദിയിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
മുങ്ങൽ വിദഗ്ധർക്കായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് തയ്യാറാക്കാൻ പദ്ധതിയുണ്ട്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം പറഞ്ഞു. റഡാർ, സോണൽ സിഗ്‌നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.
.
വിമാനയാത്ര ഇനി ചെലവേറും; മുന്നറിയിപ്പുമായി അയാട്ട
July 11 2022പെരുന്നാൾ സമ്മാനവുമായി ദുബൈ ഭരണാധികാരി
July 07 2022അർജന്റീന തുടങ്ങി; അബൂദബിയിൽ നിന്ന്
November 17 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.