കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
'ഇനിയൊന്ന് മുഖം കാട്ടിയാൽ മതി; ചെക്ക് ഇൻ ആയി'
നാഷിഫ് അലിമിയാൻ
ദുബൈ എയർപോർട്ട് ടെർമിനൽ മൂന്നിലൂടെയുള്ള രാജ്യാന്തര യാത്രക്കാർക്ക് ഫേഷ്യൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിക്കറ്റ് ചെക്കിങ്ങും എമിഗ്രേഷൻ നടപടികളും അതിവേഗം പൂർത്തിക്കരിക്കാൻ കഴിയും. സിസ്റ്റങ്ങളിൽ മുഖം കാണിച്ചു നടപടികൾ പൂർത്തീകരിക്കാനുള്ള ഈ സംവിധാനം മുൻപ് യുഎഇ സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും മാത്രമായിരുന്നു. ഇനി മുതൽ എല്ലാവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം
ദുബൈ ∙ ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലൂടെയുള്ള രാജ്യാന്തര യാത്രക്കാരുടെ നടപടികൾക്കായി ഫേഷ്യൽ റെകഗ്നീഷ്യൻ സാങ്കേതിക വിദ്യ വരുന്നു. ഇതുമായി ബന്ധപ്പെട്ട് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും എമിറേറ്റ്സ് എയർലൈൻസും സഹകരണ കരാറിൽ ഒപ്പുവച്ചു. ഇത് പ്രകാരം ടെർമിനൽ മൂന്നിലൂടെയുള്ള രാജ്യാന്തര യാത്രക്കാർക്ക് ഫേഷ്യൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിക്കറ്റ് ചെക്കിങ്ങും എമിഗ്രേഷൻ നടപടികളും അതിവേഗം പൂർത്തിക്കരിക്കാൻ കഴിയും. സിസ്റ്റങ്ങളിൽ മുഖം കാണിച്ചു നടപടികൾ പൂർത്തീകരിക്കാനുള്ള ഈ സംവിധാനം മുൻപ് യുഎഇ സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും മാത്രമായിരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും എമിറേറ്റ്സ് ചീഫ് ഓപറേറ്റിങ് ഓഫീസർ ആദിൽ അൽ റിദ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവച്ചത്. ചടങ്ങിൽ ഇരു വിഭാഗത്തിന്റെയും ഉന്നതർ സന്നിഹിതരായിരുന്നു. എയർപോർട്ട് ടെർമിനൽ മൂന്നിനുള്ളിലെ യാത്രക്കാരുടെ സേവന നടപടികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാർ.
ലോകത്തിലെ ഏറ്റവും അഭിലഷണീയമായ സ്ഥാനങ്ങളിൽ ഒന്നാണ് ദുബൈ. 2022ൽ ഇതിനകം തന്നെ എട്ടു ദശലക്ഷം വിനോദസഞ്ചാരികൾ നഗരത്തിലെത്തി. ദുബായിയെ ലോകത്തെ മുൻനിര ബിസിനസും ഹബ്ബും ടൂറിസം കേന്ദ്രവുമായി മാറ്റുന്നതിലുള്ള ലക്ഷ്യത്തിലാണ് ഞങ്ങൾ. അതിനുള്ള ശ്രമങ്ങൾക്കൊപ്പം മികച്ച ഇൻ -ക്ലാസ്സ് സേവനങ്ങളുമായി ഞങ്ങളുടെ പങ്കാളികളെ പിന്തുണയ്ക്കുന്നത് തുടരുന്നുയെന്ന് അൽ മർറി പറഞ്ഞു.ബയോമെട്രിക് റെക്കഗ്നിഷൻ സാങ്കേതികവിദ്യകളും ജിഡിആർഎഫ്എ പ്രീ-പോപ്പുലേറ്റഡ് ബയോമെട്രിക് ഡാറ്റാബേസും ഉപയോഗിച്ച് വിമാനത്താവളത്തിലെ ഒന്നിലേറെ പോയിന്റുകളിൽ യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനങ്ങൾക്ക് കഴിയും. ഇതുവഴി യാത്രക്കാർക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3 ചെക്ക്-ഇൻ, ലോഞ്ചുകൾ, ബോർഡിങ്, ഇമിഗ്രേഷൻ എന്നിവയിലൂടെ അതിവേഗം സഞ്ചരിക്കാൻ കഴിയുന്നതാണ്. സിസ്റ്റങ്ങൾ ആളുകളുടെ തനതായ മുഖ സവിശേഷതകൾ തിരിച്ചറിയുകയും തൽക്ഷണ ഐഡന്റിറ്റി സ്ഥിരീകരണത്തിനായി അവരുടെ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്യപ്പെടുകയും ചെയ്യും.
.
ഭാരം 300 കിലോ; ഭീമൻ തിരണ്ടി കംബോഡിയയിൽ കണ്ടെത്തി
September 20 2022ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്
March 04 2022ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് മുങ്ങി
September 24 2024Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.