അർജന്റീന തുടങ്ങി; അബൂദബിയിൽ നിന്ന്

സ്വന്തം ലേഖകൻ


യുഎഇയ്ക്കെതിരെ നടന്ന സൗഹൃദ മൽസരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിനാണ് യുഎഇയെ അർജന്റീന തകർത്തത്. ഏയ്ഞ്ചൽ ഡി മരിയ ഇരട്ട ​ഗോൾ നേടിയപ്പോൾ സൂപ്പർ താരം ലയണൽ മെസ്സിയും ജൂലിയൻ അൽവരാസും ജൊവാക്വിൻ കൊറയയും ഓരോ ​ഗോൾ സ്കോർ ചെയ്തു

അബൂദബി: ലോകകപ്പ് കിക്കോഫിനു മുൻപ് നടത്തിയ സൗഹൃദ മൽസരത്തിൽ യുഎഇയ്ക്കെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം. മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിനാണ് യുഎഇയെ അർജന്റീന തകർത്തത്. ഇരട്ടഗോൾ നേടി മുന്നേറ്റ താരം ഏയ്ഞ്ചൽ ഡി മരിയ ടീമിനു കരുത്തു പകർന്നു. സൂപ്പർ താരം ലയണൽ മെസ്സിയും സ്കോർ ചെയ്തു. ജൂലിയൻ അൽവരാസ് (17), ഏയ്ഞ്ചൽ ഡി മരിയ (25, 36), ലയണൽ മെസ്സി (44), ജൊവാക്വിൻ കൊറയ (60) എന്നിവരാണ് സ്കോർ ചെയ്തത്. മെസ്സിയുടെയും സംഘത്തിന്റെയും കളികാണാൻ മലയാളികൾ ഉൾപ്പെടെ നിരവധി പേരെത്തി. ആരാധകരെ ആവേശത്തിലാക്കി മികച്ച ജയവും അർജന്റീന സമ്മാനിച്ചു. തുടർച്ചയായ 36–ാം ജയമാണിത്. ലോകകപ്പിൽ അർജന്റീനയുടെ ആദ്യമത്സരം 22ന് സൗദി അറേബ്യയ്ക്കെതിരെയാണ്.


.

Share this Article