കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
വിഐപി പാക്കേജിൽ സർപ്രൈസായി സ്വർണനാണയം; ലഭിക്കുന്നയാള്‍ക്ക് 27,000 ദിർഹമാണ് സമ്മാനം

സ്വന്തം പ്രതിനിധി
ഗ്ലോബല്‍ വില്ലേജ് വിഐപി പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഡയമണ്ട് വിഐപി ടിക്കറ്റുകളുടെ നിരക്ക് 6000 ദിർഹമാണ്. 28000 ദിർഹത്തിന്‍റെ ആനുകൂല്യം ഈ പാക്കേജില്‍ ലഭ്യമാണ്. പ്ലാറ്റിനം പാക്കേജിന് 2800 ദിർഹമാണ് നിരക്ക്. ഗോള്‍ഡ് പാക്കേജ് 1950 ദിർഹത്തിനും സില്‍വർ പാക്കേജ് 1600 ദിർഹത്തിനും ലഭിക്കും. ഇതിലെല്ലാം യഥാക്രമം, 15,000 ദിർഹത്തിന്‍റേയും, 13,000 ദിർഹത്തിന്‍റേയും, 10,000 ദിർഹത്തിന്‍റേയും ആനുകൂല്യം ലഭിക്കും.
ദുബൈ: ദുബൈ ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് പതിപ്പിലെ വിഐപി പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഡയമണ്ട്, പ്ലാറ്റിനം,ഗോള്‍ഡ്, സില്‍വർ എന്നിങ്ങനെ നാല് തരം വിഐപി പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുളളത്. ഇത്തവണ വി.ഐ.പി പാക്കേജിനകത്ത് ഒരു സ്വർണ നാണയം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ലഭിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 27000 ദിർഹമാണ്.
സെപ്റ്റംബർ 24 മുതലാണ് ടിക്കറ്റിന്‍റെ ഓണ്‍ലൈന്‍ വില്‍പന വെർജിന്‍ മെഗാസ്റ്റോർ ടിക്കറ്റ് വെബ് സൈറ്റിലൂടെ ആരംഭിക്കുന്നത്. എന്നാല്‍ ഇതിന് മുന്നോടിയായി സെപ്റ്റംബർ 17 മുതല്‍ 22 വരെ വിഐപി പാക്കേജുകളുടെ ഒരുഭാഗം 70 ദിർഹത്തിന് പ്രീബുക്കിംഗില്‍ ലഭ്യമാകും. ഒക്ടോബർ 25 നാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശകരെ സ്വീകരിക്കാന്‍ ആരംഭിക്കുന്നത്
ഡയമണ്ട് വിഐപി ടിക്കറ്റുകളുടെ നിരക്ക് 6000 ദിർഹമാണ്. 28000 ദിർഹത്തിന്‍റെ ആനുകൂല്യം ഈ പാക്കേജില്‍ ലഭ്യമാണ്. പ്ലാറ്റിനം പാക്കേജിന് 2800 ദിർഹമാണ് നിരക്ക്. ഗോള്‍ഡ് പാക്കേജ് 1950 ദിർഹത്തിനും സില്‍വർ പാക്കേജ് 1600 ദിർഹത്തിനും ലഭിക്കും. ഇതിലെല്ലാം യഥാക്രമം, 15,000 ദിർഹത്തിന്‍റേയും, 13,000 ദിർഹത്തിന്‍റേയും, 10,000 ദിർഹത്തിന്‍റേയും ആനുകൂല്യം ലഭിക്കും. 18 വയസ് കഴിഞ്ഞ, എമിറേറ്റ് ഐഡിയുളളവർക്ക് വിഐപി പാക്കേജുകള്‍ ലഭ്യമാകും. ഒരാള്‍ക്ക് 8 പാക്കേജുകളാണ് ലഭിക്കുക. അതേസമയം സ്വർണനാണയം ഒളിപ്പിച്ച വിഐപി പാക്കേജ് ലഭിക്കുന്നയാള്‍ക്ക് 27,000 ദിർഹമാണ് സമ്മാനം ലഭിക്കുക.
ഗ്ലോബല്‍ വില്ലേജിന്‍റെ വണ്ടേഴ്സ് എന്ന എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ പെർഫ്യൂം മെഴുകുതിരിയും എല്ലാ പാക്കേജിലും ലഭ്യമാകും. അക്വാ ആക്ഷന്‍ സ്റ്റഡ് ഷോയും, 8 പേർക്ക് വരെ ആസ്വദിക്കാന്‍ സാധിക്കുന്ന സ്വകാര്യ കബാന അനുഭവങ്ങളും റമദാന്‍ പ്രിയങ്കരമായ മജ്ലിലിസ് ഓഫ് ദ വേള്‍ഡ് മേശകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള വൗച്ചറുകളും ലഭ്യമാകും.
ഡയമണ്ട് പാക്ക് ഉടമകൾക്ക് ഇൻ-പാർക്ക് ടാക്സി ഗതാഗതം, കാർ വാഷ്, പോർട്ടർ സേവനങ്ങൾ എന്നിവയ്ക്കുള്ള വൗച്ചറുകളും ലഭിക്കും.
വിവിധ പാക്കേജുകളില്‍ ഇൻസൈഡ് ബുർജ് അൽ അറബ്, ജെബിആറിലെ സീ ബ്രീസ്, റോക്സി സിനിമാസ്, ദി ഗ്രീൻ പ്ലാനറ്റ്, ലഗൂണ വാട്ടർ പാർക്ക്, ദുബായ് പാർക്കുകൾ എന്നിവയുൾപ്പെടെ ദുബായിലെ ചില മികച്ച ആകർഷണങ്ങളിൽ നിന്ന് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ആസ്വദിക്കാനുള്ള അവസരവും ലഭിക്കും.
അർജുന്റെ ലോറി കണ്ടെത്തി; മൃതദേഹം പുറത്തെടുത്തു
September 25 2024
ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് മുങ്ങി
September 24 2024
അറിയണം ഗാനിം അൽ മുഫ്ത എന്ന വിസ്മയം
November 21 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.