കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
വിസാ നടപടിക്രമങ്ങളിലെ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ
◼️90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകൾ നിർത്തലാക്കി
◼️60 ദിവസത്തെ ടൂറിസ്റ്റ് വിസകൾ പ്രാബല്യത്തിൽ വന്നു
◼️കൂടുതൽ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ
◼️ഗോൾഡൻ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 50,000ത്തിൽനിന്ന് 30,000 ദിർഹമായി കുറയും
◼️ഗോൾഡൻ വിസ ഉടമകൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാം
ദുബൈ: യു.എ.ഇയിൽ 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകളും നിർത്തലാക്കി. പകരം 60 ദിവസത്തെ ടൂറിസ്റ്റ് വിസകൾ പ്രാബല്യത്തിൽ വന്നു. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് ആദ്യമായി ഈ അപ്ഡേഷൻ നടപ്പിലാക്കിയിരിക്കുന്നത്. ഇവ കൂടാതെ മറ്റു നിരവധി മാറ്റങ്ങളാണ് വിസാനടപടികളിൽ യു.എ.ഇയിൽ നടപ്പിലാക്കിത്തുടങ്ങുന്നത്.
വിസാ നടപടിക്രമങ്ങളിൽ യു.എ.ഇ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരികയാണ്. ഗോൾഡൻ വിസ സ്‌കീമുകളിലടക്കം വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. കൂടുതൽ വിഭാഗക്കാർക്ക് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കാൻ പുതിയ മാറ്റങ്ങൾ വഴിയൊരുക്കും.
കൂടുതൽ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 50,000ത്തിൽനിന്ന് 30,000 ദിർഹമായി കുറയും. കുറഞ്ഞത് 2 ദശലക്ഷം ദിർഹമെങ്കിലും മൂല്യമുള്ള പ്രോപ്പർട്ടി വാങ്ങുന്ന നിക്ഷേപകർക്കും ഗോൾഡൻ വിസ ലഭിക്കും. അവർ നിർദ്ദിഷ്ട ബാങ്കുകളിൽനിന്നുള്ള ലോൺ ഉപയോഗിച്ചണ് നിക്ഷേപം നടത്തിയതെങ്കിൽപോലും വിസ അനുവദിക്കും.
ഗോൾഡൻ വിസ ഉടമകൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാലും വിസ കാൻസിലാവില്ലെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഗോൾഡൻ വിസ ഹോൾഡർ മരിച്ചതിനുശേഷവും വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ അവരുടെ കുടുംബാംഗങ്ങൾക്ക് യു.എ.ഇയിൽ തന്നെ തുടരാൻ സാധിക്കും.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.