90 ഫാൻസി നമ്പറുകളുമായി ലേലത്തിനൊരുങ്ങി ദുബൈ ആർ.ടി.എ

സ്വന്തം ലേഖകൻ


താത്‌പര്യമുള്ളവർക്ക് ആർ.ടി.എ. വെബ്‌സൈറ്റ്, ദുബായ് ഡ്രൈവ് ആപ്പ് അല്ലെങ്കിൽ കസ്റ്റമർ സർവീസ് സെന്ററുകൾ വഴിയും ലേലത്തിന് രജിസ്റ്റർ ചെയ്യാം

ദുബൈ: രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 90 ഫാൻസി ദുബൈ വാഹനനമ്പർ പ്ലേറ്റുകളുടെ ലേലത്തിന് തയ്യാറായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഈ മാസം 17 ന് വൈകീട്ട് 4.30- നാണ് എ.എ.-13, യു-70 അടക്കമുള്ള നമ്പറുകളുടെ ലേലം. ഇതിനായുള്ള രജിസ്‌ട്രേഷൻ 12- ന് ആരംഭിക്കും. താത്‌പര്യമുള്ളവർക്ക് ആർ.ടി.എ. വെബ്‌സൈറ്റ്, ദുബായ് ഡ്രൈവ് ആപ്പ് അല്ലെങ്കിൽ കസ്റ്റമർ സർവീസ് സെന്ററുകൾ വഴിയും ലേലത്തിന് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഉണ്ടാകും. നമ്പർ പ്ലേറ്റുകളുടെ വിൽപ്പനയ്ക്ക് അഞ്ച് ശതമാനം വാറ്റ് ബാധകമാണ്. ഓരോ ലേലക്കാരനും ദുബായിൽ ട്രാഫിക് ഫയൽ ഉണ്ടായിരിക്കണം. കൂടാതെ 25,000 ദിർഹത്തിന്റെ സുരക്ഷാ ചെക്ക് ആർ.ടി.എ.യിൽ നിക്ഷേപിക്കണം. ലേലത്തിൽ പങ്കെടുക്കുന്നവർ 120 ദിർഹം ലേലഫീസ് നൽകണം. ഇത് തിരികെ ലഭിക്കില്ല.
.

Share this Article