കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
കേരള സന്തോഷ് ട്രോഫി ടീം ഹെഡ് കോച്ച് ബിനോ ജോർജിന് ആദരം
0
ഷാർജ: ഹ്രസ്വ സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയ കേരള സന്തോഷ് ട്രോഫി ടീം ഹെഡ് കോച്ച് ബിനോ ജോർജിനെ യു.എ.ഇ മലപ്പുറം ഫുട്ബാൾ ലവേഴ്സ് കൂട്ടായ്മ ആദരിച്ചു. ഷാർജ ബുത്തീന ഗിഫ്റ്റ് സെന്‍റർ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ശരീഫ് അൽ ബർഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് തിരൂർക്കാട് സ്വാഗതം പറഞ്ഞു.
ഷബീർ മണ്ണാരിൽ, നസീബ് മുല്ലപ്പളി, ജമാൽ കുറ്റിപ്പുറം, റഷീദലി തോണിക്കര, ജിഷാർ ഷിബു, അബ്ദുസ്സലാം പി.ടി, സജിത്ത് മങ്കട എന്നിവർ സംസാരിച്ചു. ദിലീപ് ആതവനാട് നന്ദി പറഞ്ഞു. സന്തോഷ് ട്രോഫി കിരീടം നേടാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും മലപ്പുറത്തുകാർ നൽകുന്ന അകമഴിഞ്ഞ സ്നേഹത്തിന് ഏറെ നന്ദിയുണ്ടെന്നും മറുപടി പ്രസംഗത്തിൽ കോച്ച് പറഞ്ഞു. യു.എ.ഇ മലപ്പുറം ജില്ല ഫുട്ബാൾ ടീം സ്പോൺസർമാരായ പി.ടി ഗ്രൂപ് ചെയർമാൻ പി.ടി. അബ്ദുസ്സലാം കോച്ചിനെ പൊന്നാടയണിയിച്ചു. പി.ടി. ശഹബാസ് അൻവർ കോച്ചിനുള്ള പ്രത്യേക ഉപഹാരം സമർപ്പിച്ചു.
.
ദുബൈ സഫാരി പാർക്ക് ചൊവ്വാഴ്ച തുറക്കും
September 26 2022ഉംറ തീർഥാടകർക്ക് ഇനി ഇൻഷുറൻസ് കവറേജ്
October 26 2022യുഎന്നിന് ഐക്യദാർഢ്യം: വളണ്ടിയറിംഗുമായി എച്ച്എൽബി ഹാംത്
November 30 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.