സാദിഖലി തങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ

Truetoc News Desk


ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങൾ മുൻനിറുത്തിയാണ് യു.എ.ഇ ഭരണകൂടം തങ്ങളെ ആദരിച്ചിരിക്കുന്നത്.

വിവിധ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് സംസ്‌കാരിക മന്ത്രാലയത്തിന്റെ ശിപാർശ പ്രകാരമാണ് ദുബൈ എമിഗ്രേഷൻ വകുപ്പ് ഗോൾഡൻ വിസ അനുവദിച്ചത്.
.

Share this Article