ദുബൈ വിമാനത്താവളങ്ങളിലെ സേവനത്തിന് ഡിനാറ്റയുമായി കൈകോര്‍ത്ത് അല്‍സഈദി ഗ്രൂപ്പ്

സ്വന്തം ലേഖകൻ


ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഡിഡബ്ല്യൂസി വിമാനത്താവളം എന്നിവിടങ്ങളിലെ വാഹനങ്ങളും ഉപകരണങ്ങളും അടക്കം ഡിനാറ്റയുടെ 10,000ലേറെ വരുന്ന ആസ്തികള്‍ ഈ കരാറിന്റെ ഭാഗമായി അല്‍സഈദി കൈകാര്യം ചെയ്യും

ദുബൈ: യു.എ.ഇയിലെ പ്രമുഖ ടയര്‍ വിതരണ, സര്‍വീസ് സേവന സ്‌പെഷ്യലിസ്റ്റായ അല്‍ സഈദി ഗ്രൂപ്പ്, ദുബൈ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഏവിയേഷന്‍ സര്‍വീസസ് വിഭാഗമായ ഡിനാറ്റയുമായി തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 

മള്‍ട്ടി മില്യന്‍ ദിര്‍ഹത്തിന്റെ ഈ കരാറിലൂടെ അല്‍ സഈദി ഗ്രൂപ്പ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡിഎക്‌സ്ബി), ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ട് (ഡിഡബ്ല്യൂസി) എന്നിവിടങ്ങളില്‍ ഡിനാറ്റ ഓപ്പറേറ്റ് ചെയ്യുന്ന 2,300ത്തിലേറെ മോര്‍ട്ടൈസ്ഡ്, 8,300 അണ്‍മോര്‍ട്ടൈസ്ഡ് ആസ്തികള്‍ക്കായി ടയര്‍ വിതരണം, റിപ്പയര്‍, ഫിറ്റിങ് സേവനങ്ങള്‍ എന്നിങ്ങനെ സമ്പൂര്‍ണ ടയര്‍ സൊലൂഷ്യന്‍സ് നല്‍കും.
.

Share this Article