കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഒരു മില്ലിഗ്രാം പോലും അപകടകരം; പെരിയാറിൽ അടിയുന്നത് മുന്നൂറ് ഇരട്ടി!
നാഷിഫ് അലിമിയാൻ
പെരിയാർ: പർവതനിരയുടെ പനിനീരോ, കണ്ണീരോ? ഭാഗം-4
ലെഡ്, കാഡ്മിയം, മെർക്കുറി, ആഴ്സനിക് തുടങ്ങിയ ഘനലോഹങ്ങളാൽ ‘സമ്പന്ന’മാണ് ഇന്ന് പെരിയാറിെൻറ അടിത്തട്ട്. അതും അനുവദനീയമായ അളവിെൻറ മുന്നൂറും നാനൂറും ഇരട്ടിയാണ് ഇവയുടെ അളവ്. കേവലം ഒരു മില്ലിഗ്രാം പോലും മനുഷ്യശരീരത്തിന് ഹാനികരമാണെന്നിരിക്കെയാണ് ഇൗ പുറംതള്ളൽ. പെരിയാർ തീരത്തെ മാറാരോഗങ്ങളിലേക്ക് തള്ളിവിടുന്ന എടയാർ മേഖലയിലെ രാസമാലിന്യങ്ങളിലെ ഘനലോഹ സാന്നിധ്യം 2006-07 കാലത്ത് തന്നെ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. കാഡ്മിയം കാൻസറിനും വൃക്കരോഗങ്ങൾക്കും കാരണമാകുമ്പോൾ മസ്തിഷ്‌ക രോഗങ്ങൾക്കും വിളർച്ചക്കും വൃക്കരോഗങ്ങൾക്കും മന്ദതയ്ക്കും വരെ വഴിയൊരുക്കുന്നതാണ് ലെഡിെൻറ സാന്നിധ്യം. മെർക്കുറിയാകട്ടെ നാഡീ-വൃക്കരോഗങ്ങൾക്കും വായിലും മോണയിലും വ്രണങ്ങളുണ്ടാകുന്നതിനും വഴിയൊരുക്കുന്നു. ആഴ്‌സനിക്ക് ഇഞ്ചിഞ്ചായി ആളെ കൊല്ലും
റേഡിയോ ആക്ടീവ് മൂലകങ്ങളുടെയും ഘനലോഹങ്ങളുമുൾപ്പെടെ രാസമാലിന്യങ്ങളുടെയും ടാങ്കായി പെരിയാർ മാറിയിട്ട് കാലങ്ങളായി. 1999 ൽ ഗ്രീൻപീസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയ അത്യന്തം ഹാനികരമായ ഓർഗാനോ ക്ലോറിൻ വിഭാഗത്തിൽ പെട്ട 110ൽപ്പരം രാസവിഷങ്ങൾ കുഴിക്കണ്ടം തോട്ടിലൂടെ ഉന്തിത്തോട് വഴി ഒഴുകിയെത്തി പെരിയാർ ഒന്നടങ്കം വ്യാപിച്ചതോടെയാണ് പുഴ രാസവിഷങ്ങളുടെ കലവറയായി മാറിയത്. ലെഡ്, കാഡ്മിയം, മെർക്കുറി, ആഴ്സനിക് തുടങ്ങിയ ഘനലോഹങ്ങളാൽ ‘സമ്പന്ന’മാണ് ഇന്ന് പെരിയാറിെൻറ അടിത്തട്ട്. അതും അനുവദനീയമായ അളവിെൻറ മുന്നൂറും നാനൂറും ഇരട്ടിയാണ് ഇവയുടെ അളവ്. കേവലം ഒരു മില്ലിഗ്രാം പോലും മനുഷ്യശരീരത്തിന് ഹാനികരമാണെന്നിരിക്കെയാണ് ഇൗ പുറംതള്ളൽ. പെരിയാർ തീരത്തെ മാറാരോഗങ്ങളിലേക്ക് തള്ളിവിടുന്ന എടയാർ മേഖലയിലെ രാസമാലിന്യങ്ങളിലെ ഘനലോഹ സാന്നിധ്യം 2006-07 കാലത്ത് തന്നെ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. കാഡ്മിയം കാൻസറിനും വൃക്കരോഗങ്ങൾക്കും കാരണമാകുമ്പോൾ മസ്തിഷ്‌ക രോഗങ്ങൾക്കും വിളർച്ചക്കും വൃക്കരോഗങ്ങൾക്കും മന്ദതയ്ക്കും വരെ വഴിയൊരുക്കുന്നതാണ് ലെഡിെൻറ സാന്നിധ്യം. മെർക്കുറിയാകട്ടെ നാഡീ-വൃക്കരോഗങ്ങൾക്കും വായിലും മോണയിലും വ്രണങ്ങളുണ്ടാകുന്നതിനും വഴിയൊരുക്കുന്നു. ആഴ്‌സനിക്ക് ഇഞ്ചിഞ്ചായി ആളെ കൊല്ലും. പ്രമേഹം, വൃക്കരോഗങ്ങൾ, നാഡീരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് ഈ ലോഹം കാരണമാകുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ഡി.ഡി.ടി ഉൽപ്പാദിപ്പിക്കുന്ന ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് പെരിയാറിന്റെ തീരത്താണ്. കാൻസർ, പ്രത്യുൽപ്പാദന ശേഷിക്കുറവ്, പ്രമേഹം, മസ്തിഷ്‌കരോഗങ്ങൾ തുടങ്ങി അനവധിയായ പ്രശ്‌നങ്ങൾക്ക് ഹേതുവാണ് ഡി.ഡി.ടി നിർമാണത്തിനു ശേഷം പുറംതള്ളുന്ന രാസമാലിന്യങ്ങൾ. തൊട്ടടുത്ത് തന്നെയാണ് യുറേനിയം ഉല്പദിപ്പിക്കുന്ന ഇന്ത്യൻ ഐ.ആർ.ഇ കന്പനിയും രാസമാലിന്യങ്ങൾ കൂട്ടത്തോടെ പുറംതള്ളുന്ന റെഡ് കാറ്റഗറിയിൽപെട്ട മറ്റു കമ്പനികളും.
2001–ൽ ഐക്യരാഷ്ര്ട പരിസ്ഥിതി പദ്ധതിയുടെ നേതൃത്വത്തിൽ നടന്ന സ്‌റ്റോക്ക്‌ഹോം കൺവെൻഷൻ കർശനമായും നിയന്ത്രിക്കപ്പെടേണ്ട പട്ടികയിൽ ഉൾപ്പെടുത്തിയ പന്ത്രണ്ട് പോപുകളിൽ ഉൾപ്പെട്ട ആൾഡ്രിൻ, ക്ലാർഡേൻ, ഡൈൽഡ്രിൻ, എൻഡ്രിൻ, ഹെപ്റ്റക്ലോർ, ഹെക്‌സാ ക്ലോറോബെൻസീൻ, മിറെക്‌സ്, ടോക്‌സഫീൻ തുടങ്ങിയ മാരക കീടനാശിനികളുടെ സാന്നിധ്യം പെരിയാറിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഡേർട്ടി ഡസൻ എന്ന പേരിൽ അറിയപ്പെടുന്ന ഇവ നിയന്ത്രിക്കാനുള്ള സ്‌റ്റോക്ക്‌ഹോം കൺവെൻഷൻ തീരുമാനങ്ങൾ നടപ്പാക്കാമെന്ന് 2014–ൽ ഇന്ത്യയടക്കം 179 രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ളതുമാണ്. പോപ് എന്നറിയപ്പെടുന്ന സ്ഥാവര കാർബണിക മാലിന്യങ്ങൾ രാസപരമോ ജൈവപരമോ ഫോട്ടോളിസിസ് വഴിയോ നശിക്കുന്നില്ല. തത്ഫലമായി പ്രകൃതിയിൽ അവ ദീർഘകാലം നിലനിൽക്കുന്നു. കീടനാശിനികളും ലായകങ്ങളും മരുന്നുകളും വ്യാവസായിക ആവശ്യങ്ങൾക്കുള്ള രാസവസ്തുക്കളും ഉൾപ്പെടെ പല പദാർത്ഥങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്. മാത്രമല്ല, കാൻസർ ജനകങ്ങളും ശരീരത്തിലെ വിവിധ അവയവ വ്യവസ്ഥകളെ മാരകമായി ബാധിക്കുന്നവയുമാണ്. ഇവയിൽ കുപ്രസിദ്ധനാണ് ഡി.ഡി.ടി.
കരിമീനിൽ മെർക്കുറി, കോഴിമുട്ടയിൽ ഡയോക്സിൻ
2009ൽ പെരിയാറിലെ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെ നടത്തിയ പഠനത്തിൽ സൂക്ഷമജീവികളെല്ലാം ഏതാണ്ട് പൂർണമായും ഇല്ലാതായതായി കണ്ടെത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് തയാറാക്കിയ ഗ്രേറ്റർ കൊച്ചി ആക്ഷൻ പ്ലാൻ പ്രകാരം ഇന്ത്യയിൽ മലിനീകരണത്തിന്റെ കാര്യത്തിൽ 24ാം സ്ഥാനത്താണ് ഏലൂർ. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡും ഡൽഹി ഐഐടിയും സംയുക്തമായി തയ്യാറാക്കിയ ‘കോമ്പ്രഹെൻസീവ് എൻവയോൺമെന്റൽ പൊലൂഷൻ ഇൻഡെക്‌സി’ൽ 75.08 സ്‌കോറാണ് ഏലൂരിന് ലഭിച്ചത്, അതായത് അപകടകരമാം വിധം മലീനീകരിക്കപ്പെട്ട പ്രദേശം എന്നർത്ഥം. കിഴങ്ങ്, ചേന, ചേമ്പ്, വാഴപ്പഴം, കോഴി ഇറച്ചി, മത്സ്യം, പാല്, തേങ്ങ, പപ്പായ, കറിവേപ്പില തുടങ്ങി ഏലൂരിലെ 23 ഭക്ഷ്യവസ്തുക്കളിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ കെമിക്കൽ ഓഷ്യാനോഗ്രാഫി ലാബിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 540 മില്ലിഗ്രാം സിങ്കാണ് ഒരു കിലോ വേപ്പിലയിൽ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. കാഡ്മിയവും അളവിൽ കൂടുതലായാണ് കണ്ടെത്തിയത്. ഓരോ ഭക്ഷ്യവസ്തുവിലും ഹെവി ലെവൽ കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നതെന്നു പഠനം അടിവരയിടുന്നു.
ലെഡ്, സിങ്ക്, കാഡ്മിയം, ക്രോമിയം, അയൺ, ഫ്‌ളൂറൈഡ് എന്നിവയെല്ലാം അപകടകരമായ അളവിലാണ് ഓരോന്നിലും അടങ്ങിയിരിക്കുന്നത്. 15,000 മുതൽ 75,000 വരെ ഇരട്ടിയിൽ ഈ കെമിക്കലുകൾ ഏലൂരിലെ ഭക്ഷ്യവസ്തുക്കളിൽ ഉണ്ടെന്നാണ് പറയുന്നത്. ഏലൂരിലെ കോഴികളെയും മത്സ്യങ്ങളെയും പരിശോധിച്ചപ്പോൾ ഡി ഡി ടിയും എൻഡോസൾഫാനും മാരകമായ അളവിലാണ് കണ്ടെത്തിയത്. മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്ന നദികളുടെ പട്ടികയിലും മുൻനിരയിലാണ് പെരിയാർ. കുറുവ, പൂളാൻ, കൂരി, ഈൽ ഇനത്തിൽ പെട്ട പതിന്നാലോളം മത്സ്യവിഭാഗങ്ങൾ പൂർണമായി ഇതിനകം അപ്രത്യക്ഷമായി. 19ഓളം വിവിധ ഇനത്തിൽ പെട്ട മത്സ്യങ്ങൾ വംശനാശഭീഷണി നേരിടുന്നു. കിളിമീൻ, നരിമീൻ, വറ്റ, മാന്തൾ, കരിമീൻ, കാലാഞ്ചി, ഏട്ട തുടങ്ങിയ മത്സ്യങ്ങളിലും വിവിധയിനം കക്കകളിലും ചെമ്മീനുകളിലും മാരകമായ വിഷാംശങ്ങൾ അടങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടന, യു.എൻ. ഭക്ഷ്യ-കാർഷിക സംഘടന എന്നിവ നിഷ്കർഷിക്കുന്നതിന്റെ പലമടങ്ങ് അധികമാണ് മേഖലയിലുള്ള മത്സ്യങ്ങളിലെ രാസസാന്നിധ്യം.
കരിമീൻ, ഏട്ട, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ ശരീരഭാഗങ്ങളിൽ മെർക്കുറിയുടെ അളവ് അനുവദനീയമായ അളവിന്റെ പലമടങ്ങു കൂടുതലാണെന്ന് 2011–ൽ നടത്തിയ പഠനം പറയുന്നു. ഭക്ഷ്യവസ്തുക്കളിലും ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ട്. പ്രദേശത്തെ വളർത്തുകോഴികളിടുന്ന മുട്ടയിൽ ഡയോക്സിെൻറ അളവ് നാലിരട്ടിയോളമാണ്. പാലിൽ കാഡ്മിയം കണ്ടാമിനേഷ െൻറ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിക്കായലിലെ കക്കകളിലുള്ള രാസമാലിന്യങ്ങൾ വിവിധ ഗവേഷകർ പഠനവിധേയമാക്കിയപ്പോൾ സിങ്ക്, കാഡ്മിയം, ലെഡ് തുടങ്ങിയ ലോഹങ്ങൾ അധികരിച്ചതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ നിബന്ധന പ്രകാരം അനുവദനീയമായ അളവ് സിങ്ക്–150 PPM, കാഡ്മിയം-0.2 PPM, ലെഡ്-0.2 PPM എന്നിങ്ങനെയാണ്. എന്നാൽ അനുവദനീയമായതിന്റെ 30 ഇരട്ടിയോളമാണ് കൊച്ചിക്കായലിന്റെ വടക്കൻ മേഖലയിലെ കക്കകളിലുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം.
പ്രളയം വന്നു, പ്രതിസന്ധി ഇരട്ടിച്ചു
ദുരിതങ്ങളിലേക്ക് മുക്കിത്താഴ്ത്തിയ പ്രളയം, പെരിയാർ തീരവാസികൾക്ക് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥയാണുണ്ടാക്കിയത്. അതേക്കുറിച്ച് നാളെ
.
ദുരിതങ്ങളിലേക്ക് മുക്കിത്താഴ്ത്തിയ പ്രളയം, പെരിയാർ തീരവാസികൾക്ക് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥയാണുണ്ടാക്കിയത്. അതേക്കുറിച്ച് നാളെ
തകര്പ്പന് തന്നെയാണ് തുര്ക്കിയിലെ കാഴ്ചകള്
December 13 2022വാട്ടർ ടാക്സിയിലേറാം; ജലക്കാഴ്ചകൾ കാണാം
November 20 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.