ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ​ഗ്ലോബൽ വില്ലേജ്

സ്വന്തം ലേഖകൻ


ഗ്ലോബൽ വില്ലേജിലെ പ്രശസ്തമായ 21 മീറ്റർ ഉയരമുള്ള ഉത്സവ വൃക്ഷം തിളങ്ങുന്ന വിളക്കുകൾ കൊണ്ട് അലങ്കരിക്കും. യുഎഇയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആഗോള ഗ്രാമത്തിലെ ഉത്സവ സീസണിന്റെ ആരംഭത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാവരെയും അധികൃതർ ക്ഷണിക്കുന്നു.

ദുബൈ∙ഗ്ലോബൽ വില്ലേജിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുക്കം തുടങ്ങി.  ക്രിസ്മസ് ട്രീ– ലൈറ്റ് ചടങ്ങ് വ്യാഴാഴ്ച ( 8) വൈകിട്ട് 7 ന് നടക്കും. സന്ദർശകർക്ക് ക്രിസ്മസ് അപ്പൂപ്പനെയും മറ്റു പരിപാടികളും നേരിട്ട് ആസ്വദിക്കാം. ഗ്ലോബൽ വില്ലേജിലെ പ്രശസ്തമായ 21 മീറ്റർ ഉയരമുള്ള ഉത്സവ വൃക്ഷം തിളങ്ങുന്ന വിളക്കുകൾ കൊണ്ട് അലങ്കരിക്കും. യുഎഇയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആഗോള ഗ്രാമത്തിലെ ഉത്സവ സീസണിന്റെ ആരംഭത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാവരെയും അധികൃതർ ക്ഷണിക്കുന്നു. കൂടുതൽ ആഘോഷ പരിപാടികൾ വൈകാതെ പ്രഖ്യാപിക്കും.


.

Share this Article