ഷാർജയിലും പ്ലാസ്റ്റിക് ബാഗ് നിരോധിക്കുന്നു; പൂർണ വിലക്ക് 2024 ജനുവരി മുതൽ

സ്വന്തം പ്രതിനിധി


പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിന് ഈവർഷം ഒക്ടോബർ ഒന്ന് മുതൽ എല്ലാ സ്ഥാപനങ്ങളിലും ക്യാരിബാഗിന് 25 ഫിൽസ് അധികം ഈടാക്കും. ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റേതാണ് തീരുമാനം. ഇത്തരം ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും ഇറക്കുമതിയും ഈ ഉത്തരവിന്റെ പരിധിയിൽപെടും.
2024 ജനുവരി ഒന്ന് മുതലാണ് ഷാർജയിൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.

ഷാർജ: യുഎഇയിൽ ഷാർജ എമിറേറ്റും ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധം ഏർപ്പെടുത്തുന്നു. ഇതിന് മുന്നോടിയായി ഈവർഷം ഒക്ടോബർ മുതൽ കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് പണം ഈടാക്കി തുടങ്ങും.
ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റേതാണ് തീരുമാനം. ഇത്തരം ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും ഇറക്കുമതിയും ഈ ഉത്തരവിന്റെ പരിധിയിൽപെടും.

2024 ജനുവരി ഒന്ന് മുതലാണ് ഷാർജയിൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിന് ഈവർഷം ഒക്ടോബർ ഒന്ന് മുതൽ എല്ലാ സ്ഥാപനങ്ങളിലും ക്യാരിബാഗിന് 25 ഫിൽസ് അധികം ഈടാക്കും. ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റേതാണ് തീരുമാനം. ഇത്തരം ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും ഇറക്കുമതിയും ഈ ഉത്തരവിന്റെ പരിധിയിൽപെടും. ദുബൈക്കും അബൂദബിക്കും പിന്നാലെയാണ് ഷാർജയും പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നത്.

ജൂലൈ ഒന്നു മുതൽ ദുബൈയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. അബൂദബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ജൂൺ ഒന്ന് മുതൽ നിരോധിച്ചിരുന്നു.
.

Share this Article