കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കി
ന്യൂസ് ഡെസ്ക്
ടി.പി രാമകൃഷ്ണൻ കൺവീനറായേക്കുമെന്ന് സൂചന
തിരുവനന്തപുരം: ഇ.പി. ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി നയിച്ചത്.
സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. വിമർശനത്തിന്റെ കാതൽ തിരിച്ചറിഞ്ഞ അദ്ദേഹം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങി. ടി.പി രാമകൃഷ്ണന് എൽഡിഎഫ് കൺവീനറുടെ ചുമതല നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സെക്രട്ടേറിയറ്റ് അംഗം, മുൻ മന്ത്രി, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെ പ്രവർത്തനങ്ങളാണ് പുതിയ പദവിയിലേക്ക് ടി.പിയെ എത്തിച്ചത്.
തെറ്റു തിരുത്തും; മാപ്പ് പറയുന്നു: പൃഥ്വിരാജ്
July 11 2022തൃശൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
October 07 2022ഭരണഘടന ഇന്ത്യയുടെ അഖണ്ഡത നിലനിർത്തുന്നു
July 25 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.