ഷാര്‍ജയില്‍ ബാരല്‍ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

Truetoc News Desk



◼️നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്

ഷാര്‍ജ: ഷാര്‍ജയില്‍ ബാരല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. 

34കാരനായ തൊഴിലാളിയാണ് മരിച്ചത്. എമിറേറ്റിലെ അല്‍ സജ്ജ ഏരിയയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പട്രോള്‍ ആന്‍ഡ് നാഷണല്‍ ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തക സംഘം തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
.

Share this Article