ഷാർജ ബസുകളിൽ സൗജന്യ വൈഫൈ
സ്വന്തം ലേഖകൻ
യാത്രക്കാർക്ക് യൂസർ നെയിമോ പാസ്വേഡോ ഇമെയിലോ മൊബൈൽ നമ്പറോ നൽകാതെ ഈ സംവിധാനം ഉപയോഗിക്കാം. ദുബൈയിൽ നിന്ന് ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ഇന്റർസിറ്റി സർവീസുകളിലും സൗജന്യ വൈഫൈയുണ്ട്.
ഷാർജ: ഷാർജയിലെ ബസുകളിൽ സൗജന്യ വൈഫൈ ഏർപെടുത്തി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). ബസ് സ്റ്റേഷനുകളിലും യാത്രക്കാർക്ക് വൈഫൈ സൗജന്യമായി ഉപയോഗിക്കാം. യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് എസ്.ആർ.ടി.എ നടത്തുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് വൈഫൈ ഏർപെടുത്തിയത്.
ഉപഭോക്താക്കൾക്ക് യൂസർ നെയിമോ പാസ്വേഡോ ഇമെയിലോ മൊബൈൽ നമ്പറോ നൽകാതെ ഈ സംവിധാനം ഉപയോഗിക്കാം. ദുബൈയിൽ നിന്ന് ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ഇന്റർസിറ്റി സർവീസുകളിലും സൗജന്യ വൈഫൈയുണ്ട്. അബൂദബിയിലെ എല്ലാ പ്രധാന ബസ് സ്റ്റേഷനുകളിലും വൈഫൈയുണ്ട്.
ഇന്റർസിറ്റി ബസുകൾ ദിവസവും 15 പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. എസ്.ആർ.ടി.എയുടെ മുവസലാത്ത് ബസിലാണ് സർവീസ് നടത്തുന്നത്. ദുബൈയിലെ നോൾ കാർഡിന് സമാനമായി ഷാർജയിൽ സായർ, മുവസലാത്ത് കാർഡുകൾ വഴിയാണ് ഉപഭോക്താക്കൾ പണം അടക്കുന്നത്.
അൽ മുശ്രിഫ് കൊട്ടാരത്തിൽ ആഹ്ലാദം നിറച്ച ഈദ്
July 10 2022മസ്ജിദുകൾ നിറഞ്ഞുകവിഞ്ഞു; മുസല്ലകളും നിറഞ്ഞു
July 09 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.