യു.എ.ഇ പുതിയ വൈസ് പ്രസിഡൻറായി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ

നാഷിഫ് അലിമിയാൻ


നിലവിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമാണ് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും എന്ന പദവിയിൽ തുടരും. ഇതിനൊപ്പമാണ് ശൈഖ് മൻസൂറിനും ചുമതല നൽകിയിട്ടുള്ളത്. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അബുദാബി കിരീടാവകാശിയുമായും പ്രഖ്യാപിച്ചിട്ടുണ്ട്

അബൂദബി: ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനെ യുഎഇ വൈസ് പ്രസിഡന്റായി നിയമിച്ചു. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമാണ് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ.
‍ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും എന്ന പദവിയിൽ തുടരും. ഇതിനൊപ്പമാണ് ഷെയ്ഖ് മൻസൂറിനും ചുമതല നൽകിയിട്ടുള്ളത്.



ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അബുദാബി കിരീടാവകാശിയുമായും പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. ഷെയ്ഖ് തഹ്നൂൻ ബിൻ സായിദിനെയും ഷെയ്ഖ് ഹസ്സ ബിൻ സായിദിനെയും അബുദാബി ഉപ ഭരണാധികാരികളായും നിയമിച്ചു. ഇതോടൊപ്പം അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലും പുനഃസംഘടിപ്പിച്ചു. പുതുതായി നിയമിതരായവർക്ക് യുഎഇ സുപ്രീം കൌൺസിൽ അംഗങ്ങളും വിവിധ എമിറേറ്റുകളിലെ ഭരണത്തലവൻമാരും ആശംസകൾ അറിയിച്ചു.
.

Share this Article