ജീവിതകാലം മുഴുവൻ മരങ്ങളിൽ കഴിച്ചു കൂട്ടുന്ന പക്ഷി

ന്യൂസ് ഡെസ്ക്



ഒരിക്കൽ പോലും മണ്ണിൽ കാലുകുത്താത്ത ഒരിനം പക്ഷിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഹരിയാൽ എന്നാണ് ഈ പക്ഷിയുടെ പേര്. ഹരിയാൽ ഒരിക്കലും നിലത്ത് നിൽക്കുന്നത് കാണാൻ കഴില്ലെന്നാണ് റിപ്പോർട്ടുകൾ

നാം ദിവസവും പലതരം പക്ഷികളെ കാണുന്നവരാണ്. ഭൂരിഭാഗം പക്ഷികളും മണ്ണിൽ ഇറങ്ങി വന്ന് പ്രാണികളെയും, ധാന്യങ്ങളും കൊത്തിത്തിന്നുന്നവയുമാണ്. എന്നാൽ, ഒരിക്കൽ പോലും മണ്ണിൽ കാലുകുത്താത്ത ഒരിനം പക്ഷിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഹരിയാൽ എന്നാണ് ഈ പക്ഷിയുടെ പേര്. ഹരിയാൽ ഒരിക്കലും നിലത്ത് നിൽക്കുന്നത് കാണാൻ കഴില്ലെന്നാണ് റിപ്പോർട്ടുകൾ. ഹരിയാൽ കാഴ്ചയിൽ പ്രാവിനെ പോലെയാണ്. മഞ്ഞയും, പച്ചയും, ഇളം ചാരനിറവും കലർന്നതാണ് ഈ പക്ഷിയുടെ നിറം. ഈ നിറങ്ങൾ കൊണ്ടാണ് അതിനെ ഹരിയാൽ എന്ന് വിളിക്കുന്നത്. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ പക്ഷിയുടെ കൊക്ക് കട്ടിയുള്ളതും ശക്തവുമാണ്. ഹരിയാൽ പക്ഷിയെ പച്ചപ്രാവ് എന്നും വിളിക്കുന്നു. ഭക്ഷണം കഴിക്കാനും, കൂടൊരുക്കാനും മുകളിൽ തന്നെ കഴിയും. വെള്ളം കുടിക്കാൻപോലും താഴെ ഇറങ്ങില്ല. മരങ്ങളുടെ പഴങ്ങളിലും ഇലകളിലും തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികളും, മഞ്ഞുകണങ്ങളും കുടിച്ചാണ് അവ ദാഹം തീർക്കുന്നത്. ഹരിയാൽ പക്ഷികൾ പൊതുവെ നാണം കുണുങ്ങികളാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മനുഷ്യരെ കണ്ടാൽ അവ ഒഴിഞ്ഞു മാറുന്നു. അതിന്റെ നീളം മൂന്ന് സെന്റീമീറ്ററാണ്. ആൺപക്ഷിയും, പെൺപക്ഷിയും കാഴ്ചയിൽ ഒരുപോലെയാണ്. എന്നാൽ, പെൺപക്ഷികൾ ആണുങ്ങളേക്കാൾ അൽപം കൂടി അലസതയുള്ളവരാണെന്ന് കരുതപ്പെടുന്നു. 

ആൽമരം പോലുള്ള ഉയരമുള്ള മരങ്ങളിൽ മാത്രമേ ഇത് കൂടുവെക്കുകയുള്ളൂ. ഉണക്കപ്പുല്ലും, വൈക്കോലും കൊണ്ടാണ് കൂടുണ്ടാക്കുക. ഇലകൾ, പഴങ്ങൾ, പൂമൊട്ടുകൾ, വിത്തുകൾ, ധാന്യങ്ങൾ, ചെറിയ ചെടികളുടെ മുളകൾ, അത്തിപ്പഴം, എൽഡർ മരം, കാട്ടത്തി മുതലായവയുടെ ഇലകൾ, പ്ലം പോലുള്ള പഴുത്ത പഴങ്ങളും കഴിക്കാനാണ് ഹരിയാലിന് ഇഷ്ടം.
.

Share this Article