ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ദുബൈയിൽ യുവതി ജന്മം നൽകിയത് അഞ്ചു കുഞ്ഞുങ്ങൾക്ക്

സ്വന്തം ലേഖകൻ


ഒ​റ്റ​പ്ര​സ​വ​ത്തി​ൽ അ​ഞ്ച്​ കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണ്. ലോ​ക​ത്ത്​ 5.5 കോ​ടി​യി​ൽ ഒ​ന്ന്​ മാ​ത്ര​മാ​ണ്​ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. ല​ത്തീ​ഫ ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന​ ഡോ​ക്ട​ർ​മാ​രുടെ മേൽനോട്ടത്തിലാണ് 29ാം ആ​ഴ്ച​യി​ലെ ​പ്ര​സ​വം നടന്നത്. 1.195 ഗ്രാ​മാ​ണ്​ കു​ട്ടി​ക​ളു​ടെ ശ​രാ​ശ​രി തൂ​ക്കം.

ദു​ബൈ: ഒ​റ്റ​പ്ര​സ​വ​ത്തി​ൽ അ​ഞ്ച്​ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ ജ​ന്മം ന​ൽ​കി ഇ​മാ​റാ​ത്തി യു​വ​തി. ദു​ബൈ ല​ത്തീ​ഫ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു. 1.195 ഗ്രാ​മാ​ണ്​ കു​ട്ടി​ക​ളു​ടെ ശ​രാ​ശ​രി തൂ​ക്കം. ഒ​റ്റ​പ്ര​സ​വ​ത്തി​ൽ അ​ഞ്ച്​ കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണ്. ലോ​ക​ത്ത്​ 5.5 കോ​ടി​യി​ൽ ഒ​ന്ന്​ മാ​ത്ര​മാ​ണ്​ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്.

ല​ത്തീ​ഫ ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന​ ഡോ​ക്ട​ർ​മാ​രുടെ മേൽനോട്ടത്തിലാണ് 29ാം ആ​ഴ്ച​യി​ലെ ​പ്ര​സ​വം നടന്നത്. ഡോ​ക്ട​ർ​മാ​രാ​യ മ​ഹ്​​മൂ​ദ്​ അ​ൽ ഹാ​ലി​ക്, മു​ന ത​ഹ്​​ലാ​ക്, ഫാ​ദി മി​ർ​സ, അ​ബീ​ർ അ​മ്മാ​ർ എ​ന്നി​വ​രാ​ണ്​ പ്ര​സ​വ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. വ​ർ​ഷ​ത്തി​ൽ 4000 കു​ട്ടി​ക​ൾ ല​ത്തീ​ഫ ആ​ശു​പ​ത്രി​യി​ൽ പി​റ​വി​യെ​ടു​ക്കു​ന്നു​ണ്ട്. പ്ര​സ​വ​ത്തി​നും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്നാ​ണ്​ ല​ത്തീ​ഫ ഹോ​സ്പി​റ്റ​ൽ. ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ഐ.​സി.​യു​വും ഇ​വി​ടെ​യാ​ണ്. യു​നി​സെ​ഫി​ൻറെ ശി​ശു​സൗ​ഹൃ​ദ ആ​ശു​പ​ത്രി​ക്കു​ള്ള പു​ര​സ്കാ​ര​വും ആ​ശു​പ​ത്രി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
.

Share this Article