സ്നേഹസംഗമമായി മാധ്യമപ്രവർത്തകരുടെ ഒത്തുചേരൽ

സ്വന്തം ലേഖകൻ


'മിണ്ടിയും പറഞ്ഞും ഒന്നിച്ചിരിക്കാം’ എന്ന പേരിൽ ഷാർജ ആസ്​ടെക്​ ഫാം ഹൗസിൽ നടന്ന സംഗമത്തിൽ മാധ്യമപ്രവർത്തകരും കുടുംബാംഗങ്ങളും പ​ങ്കെടുത്തു

ദുബൈ: ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ദുബൈ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി സ്​നേഹ സംഗമം സംഘടിപ്പിച്ചു. ‘മിണ്ടിയും പറഞ്ഞും ഒന്നിച്ചിരിക്കാം’ എന്ന പേരിൽ ഷാർജ ആസ്​ടെക്​ ഫാം ഹൗസിൽ നടന്ന സംഗമത്തിൽ മാധ്യമപ്രവർത്തകരും കുടുംബാംഗങ്ങളും പ​ങ്കെടുത്തു. 

മെന്‍റലിസ്റ്റ്​ മഹേഷ്​ കാപ്പിൽ അവതരിപ്പിച്ച മെന്‍റലിസ്റ്റ്​ ഷോയോടെയായിരുന്നു പരിപാടിയുടെ തുടക്കം. അംഗങ്ങളുടെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ പരിപാടികളിലെ വിജയികൾക്ക്​ മാധ്യമപ്രവർത്തകരായ എം.സി.എ. നാസർ, കെ.എം. അബ്ബാസ്​, ഭാസ്കർ രാജ്​, കമാൽ കാസിം, ജലീൽ പട്ടാമ്പി, ഇക്വിറ്റി പ്ലസ്​ എം.ഡി ജൂബി കുരുവിള എന്നിവർ സമ്മാന ദാനം നിർവഹിച്ചു.

പരിപാടികൾക്ക് മീഡിയ കോഡിനേറ്റർമാരായ​ അനൂപ്​ കീച്ചേരി, തൻസി ഹാഷിർ, ഷിഹാബ്​ അബ്​ദുൽകരീം, സംഘാടക സമിതി അംഗങ്ങളായ ടി. ജമാലുദ്ദീൻ, ഷിനോജ്​ ഷംസുദ്ദീൻ, നിഷ്​ മേലാറ്റൂർ, അരുൺ പാറാട്ട്, തൻവീർ​ എന്നിവർ നേതൃത്വം നൽകി. 

ബിസ്മി ഹോൾസെയിൽ, ഹാബിറ്റാറ്റ്​ സ്കൂൾ, ആഡ്​ ആൻഡ്​ എം, ഇക്വിറ്റി പ്ലസ്​, നെല്ലറ, ഈസ്​റ്റേൺ, ആർ.കെ.ജി, നികായ്​, ബിരിയാണി  ഗീ റേസ്​​, എം.ടി.ആർ, ഈസ്റ്റ്​ ടി, ചിക്കിങ്​ എന്നിവരായിരുന്നു പരിപാടിയുടെ പ്രായോജകർ.
.

Share this Article