ഭാരം 300 കിലോ; ഭീമൻ തിരണ്ടി കംബോഡിയയിൽ കണ്ടെത്തി

ന്യൂസ് ഡെസ്ക്





ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിത്. ലോകത്ത് ഒഴുകുന്ന നദികളിൽ കാണപ്പെടുന്ന മത്സ്യങ്ങളിൽ ഏറ്റവും വലുതാണിത്

നോം പെൻ: ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം കംബോഡിയയിൽ കണ്ടെത്തി. 300 കിലോ ഭാരമുള്ള ഭീമൻ തിരണ്ടിയാണ് മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത്. ലോകത്ത് ഒഴുകുന്ന നദികളിൽ കാണപ്പെടുന്ന മത്സ്യങ്ങളിൽ ഏറ്റവും വലുതാണ് ഇത്. ഇത്രയും വലിയ മത്സ്യത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വടക്കൻ കംബോഡിയയിലെ സാങ് ട്രാങ് പ്രവിശ്യയിലാണ് തിരണ്ടിയെ പിടികൂടിയത്. 

ഭീമാകാരനായ മത്സ്യം വലയിൽ കുടുങ്ങിയതോടെ മത്സ്യത്തൊഴിലാളി പ്രാദേശിക ഭരണകൂടത്തെയും സമുദ്ര ജീവശാസ്ത്രജ്ഞരെയും വിവരമറിയിക്കുകയായിരന്നു. ഇവർ എത്തി മത്സ്യത്തിന്റെ നീളവും തൂക്കവും അളന്നു. 13 അടി നീളവും 300 കിലോ ഭാരവുമാണ് മത്സ്യത്തിന് ഉണ്ടായിരുന്നത്. അളവെടുപ്പിനുശേഷം ഫോട്ടോകളും മറ്റും എടുക്കുകയും മത്സ്യത്തിന്റെ ശരീരത്തിൽ അക്കോസ്റ്റിക് ടാഗ് ഘടിപ്പിച്ച് അതിനെ മെക്കോങ് നദിയിൽ തന്നെ തിരികെ് വിടുകും ചെയ്തു. നദിയിലെ അതിന്റെ ആവാസ വ്യവസ്ഥ, ഭക്ഷണപാനീയങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവഴി ലഭിക്കും. 
.

Share this Article