കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ബിരുദദാന ചടങ്ങ് നടത്തി
സ്വന്തം ലേഖകൻ
യുകെ, മലേഷ്യ, സ്വിറ്റ്സർലന്‍റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുളള സർവ്വകലാശാലകളില്‍ നിന്നുളള അവാർഡിംഗ് ബോഡികളില്‍ നിന്നും കോഴ്സുകള്‍ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക് ചടങ്ങില്‍ സർട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു
ദുബൈ: അറ്റ്‌ലസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഷാർജ ഭരണകുടുംബാംഗമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. യുകെ, മലേഷ്യ, സ്വിറ്റ്സർലന്‍റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുളള സർവ്വകലാശാലകളില്‍ നിന്നുളള അവാർഡിംഗ് ബോഡികളില്‍ നിന്നും കോഴ്സുകള്‍ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക് ചടങ്ങില്‍ സർട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
പരമ്പരാഗത അക്കാദമിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർഥികളും മുതിർന്ന വിദ്യാഭ്യാസ വിദഗ്ധരും വിശിഷ്ടവ്യക്തികളും അടങ്ങുന്ന ഘോഷയാത്രയോടെയാണ് ചടങ്ങ് ആരംഭിച്ചത്. എ ജി ഐ ഡയറക്ടർ അഖിൽ സതീഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ മുഹമ്മദ് മുൻസീറും സി ഇ ഒ പ്രമീളാ ദേവിയും എ ജി ഐയുടെ ചരിത്രവും ദൗത്യവും അവതരിപ്പിച്ചു.
ശൈഖ് ഹുമൈദ് റാശിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി, മലേഷ്യയിലെ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അഹമ്മദ് ഇസാനി അവാങ്, ആംഗ്ലിയ റസ്‌കിൻ യൂനിവേഴ്സിറ്റിയുടെ ഇന്റർനാഷണൽപാർട്ണർഷിപ്പ് ഡയറക്ടർ ഡോ. സൈമൺ ഇവാൻസ്, പാൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെബോർ ഗെന്ന എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.