കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ചരിത്രമായി ലുലു വാക്കത്തോൺ; ഇരമ്പിയെത്തിയത് പതിനായിരങ്ങൾ
സ്വന്തം ലേഖകൻ
യുഎഇയുടെ സുസ്ഥിരതാ വർഷാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 11000ൽപരം പേർ പങ്കാളികളായി. ബോളിവുഡ് നടനും മോഡലും ഫിറ്റ്നസ് വിദഗ്ധനുമായ ഡിനോ മോറിയ വാക്കത്തോണിൽ മുഖ്യ അതിഥിയായി
ദുബൈ: വ്യായാമത്തിന്റെയും മികച്ച ആരോഗ്യത്തിന്റെയും പ്രാധാന്യം വിളിച്ചോതി ദുബായിയിലും അൽ ഐനിലും ലുലു ഗ്രൂപ്പ് വാക്കത്തോൺ സംഘടിപ്പിച്ചു. യു എ ഇയുടെ വിവിധയിടങ്ങളിൽ നിന്ന് റെക്കോർഡ് പങ്കാളിത്തമാണ് വാക്കത്തോണിൽ ഉണ്ടായത്. കോവിഡ് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ലുലു വാക്കത്തോണിൽ 11000 പേർ ഭാഗമായി. വിവിധ സർക്കാർ ഏജൻസികളുടെ ഉൾപ്പടെ സഹകരണത്തോടെ ആയിരുന്നു ലുലു വാക്കത്തോൺ.
ബോളിവുഡ് നടനും മോഡലും ഫിറ്റ്നസ് വിദഗ്ധനുമായ ഡിനോ മോറിയ വാക്കത്തോണിൽ മുഖ്യ അതിഥിയായി. നിരവധി കായിക താരങ്ങളും ഫിറ്റ്നസ് ഐക്കണുകളും ലുലു വാക്കത്തോണിൽ പങ്കെടുത്തു.
സുസ്ഥിര വികസനത്തിന് മുൻഗണന നൽകാനുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചായിരുന്നു ലുലു വാക്കത്തോൺ. ഇത് ഏഴാം വർഷമാണ് ലുലു ഗ്രൂപ്പ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്.
രാവിലെ എട്ടിന് ദുബായിലെ അൽ സഫ പാർക്കിലും അൽഐനിലെ ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റാറ്റിൽ നിന്നുമാണ് രണ്ട് കിലോമീറ്റർ നീണ്ട വാക്കത്തോൺ തുടങ്ങിയത്. യോഗ സെഷൻ, ഫിറ്റ്നസ് ക്ലാസ്, സുംബ നൃത്തം, എയ്റോബിക്സ്, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ അടക്കം ഒരുക്കിയിരുന്നു.
കോവിഡ് ഇടവേളയ്ക്കു ശേഷം വീണ്ടും തുടങ്ങിയ ഈ വാക്കത്തോണിനു ലഭിച്ച ജനപിന്തുണയിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം. എ പറഞ്ഞു. ഫിറ്റ്നസിന്റെ പ്രാധാന്യം യുഎഇ ജനത കൂടുതൽ ഏറ്റെടുക്കാനും അതുവഴി മികച്ച ആരോഗ്യവും സുസ്ഥിര ജീവിതവും സാധ്യമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു വാക്കത്തോണിലേക്ക് ഏവർക്കും രജിസ്ട്രേഷൻ സൗജന്യമായിരുന്നു. പങ്കെടുത്തവർക്ക് ടി ഷർട്ടും ഗിഫ്റ്റ് ഹാമ്പറുകളും ലഭിച്ചു. റിഫ്രഷ്മെന്റും ആരോഗ്യപരിശോധന സൗകര്യങ്ങളും അടക്കം വാക്കത്തോണിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു.
അഡ്രിനാലിൻ റേസിംഗ് ഇവന്റ് ദുബൈയിൽ
September 29 2022കളറാകും, ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ
April 20 2023ആഗോള ഗ്രാമം; അതിരുകളില്ലാത്ത ആനന്ദം
December 18 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.