കുടിച്ച വെള്ളത്തെ കൊച്ചിക്കാർക്ക് വിശ്വസിക്കാനാകുമോ?

നാഷിഫ് അലിമിയാൻ


പെരിയാർ: പർവതനിരയുടെ പനിനീരോ, കണ്ണീരോ?   ഭാ​ഗം-7


എറണാകുളം ജില്ലയിൽ കുടിവെള്ളത്തിനായി ദിവസേന 2,75,300 ദശലക്ഷം ലിറ്ററാണു പെരിയാറിൽ നിന്നു ശുദ്ധീകരിച്ചു വിതരണം നടത്തുന്നത്. കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തിലും മത്സ്യങ്ങളിലും നടത്തിയ വിവിധ പഠനത്തിൽ രാസപദാർഥങ്ങളുടെ/ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രദേശത്തു നിഷ്കർഷിക്കുന്ന വിശദമായ പരിശോധനകളൊന്നും നടത്താതെയാണ് വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്നത്. അതും ദേശീയ അഗീകാരം പോലും ഇല്ലാത്ത വാട്ടർ അതോറിറ്റിയുടെ ലാബിലെ കേവല പരിശോധനക്ക് ശേഷം

 കൊച്ചിയുടെ ജലസംഭരണിയാണ് പെരിയാർ, ഇപ്പോഴും 50 ലക്ഷം വരുന്ന ജനങ്ങളുടെ ജീവ െൻറയും ജീവിതത്തിെൻറയും നിദാനം. ജില്ലയിലെ 40 ലക്ഷം പേരും നദീതടത്തെ പത്തുലക്ഷത്തോളം ആളുകളും കുടിക്കുന്നത് പെരിയാറിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്ന വെള്ളമാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഘനലോഹങ്ങൾ അടങ്ങിയ 112 രാസപദാർഥങ്ങൾ വെള്ളത്തിൽ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ അത് ശുദ്ധജലമാവുകയുള്ളൂ. ഇന്ത്യൻ മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിലും കൂടുതൽ പരിശോധനകൾ നടത്തപ്പെടേണ്ടതുണ്ട്. ലോകവ്യാപകമായി കുടിവെള്ളത്തിനു നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പോയിട്ട് ദേശീയ മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടാതെയാണ് പെരിയാറിലെ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതെന്നതാണ് സത്യം. 

പരമ്പരാഗതമായ ശുചീകരണ സംവിധാനങ്ങളാണ് ഇന്നും ജലവകുപ്പ് തുടർന്നുപോരുന്നത്. പാതാളം ബണ്ടിനു താഴെ അടിഞ്ഞുകൂടുന്ന മാരകമായ കീടനാശിനികളും രാസമാലിന്യങ്ങളും ഘനലോഹങ്ങളും കലർന്ന വിഷജലം വലിയൊരു വിഭാഗം ജനങ്ങളാണ് കുടിച്ചുകൊണ്ടിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിലൂടെ തന്നെയാണ് ഇത് കണ്ടെത്തിയതും. ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാർതീരത്തെ 16 കേന്ദ്രങ്ങളിൽ നിന്നു ശേഖരിച്ച വെള്ളം പരിശോധിച്ചു തയ്യാറാക്കിയ റിപ്പോർട്ടിലാണു ഇതു എണ്ണിപ്പറഞ്ഞിരിക്കുന്നത്. രാസമാലിന്യങ്ങൾ നിറഞ്ഞതും ഘനലോഹങ്ങളുടെ സാന്നിധ്യം അനുവദനീയമായതിെൻറ മുന്നൂറിലധികം ഇരട്ടിയോളം കണ്ടെത്തുകയും ചെയ്ത പെരിയാറിലെ ജലം കൊണ്ടു ജീവൻ നിലനിർത്തുന്ന കൊച്ചിക്കാർ, ഇപ്പോൾ കുടിച്ച വെള്ളത്തെ വിശ്വസിക്കാനാവത്ത അവസ്ഥയിലാണ്. 



എറണാകുളം ജില്ലയിൽ കുടിവെള്ളത്തിനായി ദിവസേന 2,75,300 ദശലക്ഷം ലിറ്ററാണു പെരിയാറിൽ നിന്നു ശുദ്ധീകരിച്ചു വിതരണം നടത്തുന്നത്. കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തിലും മത്സ്യങ്ങളിലും നടത്തിയ വിവിധ പഠനത്തിൽ രാസപദാർഥങ്ങളുടെ/ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രദേശത്തു നിഷ്കർഷിക്കുന്ന വിശദമായ പരിശോധനകളൊന്നും നടത്താതെയാണ് വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്നത്. അതും ദേശീയ അഗീകാരം പോലും ഇല്ലാത്ത വാട്ടർ അതോറിറ്റിയുടെ ലാബിലെ കേവല പരിശോധനക്ക് ശേഷം. ജലാശയങ്ങളിലെ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നത് അടിത്തട്ടിൽ അടിഞ്ഞ ഊറൽ രാസജൈവ പരിശോധനകൾക്കു വിധേയമാക്കിയാണ്. കൊച്ചിക്കായലിന്റെ വടക്കുപടിഞ്ഞാറും വടക്കുകിഴക്കൻ മേഖലകളിലും ഉള്ള വൃഷ്ടിപ്രദേശങ്ങളിലെ ഊറലിൽ നടത്തിയ പഠനങ്ങളിൽ ഖനലോഹങ്ങളുടെയും (മെർക്കുറി, കാഡ്മിയം, ലെഡ്, ക്രോമിയം, കോപ്പർ, നിക്കൽ, സിങ്ക്, അയേൺ, കോബോൾട്ട്) കൊടിയ കീടനാശിനികളുടെയും ആണവ വികിരണങ്ങളുടെയും സാന്നിദ്ധ്യം അനുവദനീയമായ അളവിന്റെ പലമടങ്ങ് അധികമാണ്. 

കിലോമീറ്ററുകൾ അകലെയുള്ള വടുതല, കടമക്കുടി, മുളവുകാട്, വല്ലാർപാടം, നെടുങ്ങാട്, വീരൻപുഴ, വൈപ്പിൻ, ബോൾഗാട്ടി തുടങ്ങിയ പ്രദേശങ്ങളിൽ ഈ മാലിന്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൊച്ചിക്കായലിലുള്ള ലോഹമാലിന്യങ്ങളായ കാഡ്മിയം, ക്രോമിയം, കോപ്പർ, സിങ്ക് എന്നിവയുടെ ശരാശരി അളവുപോലും വ്യവസായമേഖലയിലെ സാന്നിദ്ധ്യത്തേക്കാൾ വളരെയധികം കൂടുതൽ ആണ്. അതായതു മാലിന്യം അപകടകരമായ അവസ്ഥയിൽ അടിഞ്ഞുകൂടിയിട്ടുണ്ട് എന്നതു വ്യക്തം. 2005-ൽ നടത്തിയ പഠനത്തിൽ കാഡ്മിയം, സിങ്ക് തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം യഥാക്രമം 10 ഉം 25 ഉം മടങ്ങാണെങ്കിൽ 2010-ലും 2016-ലുമുള്ള പഠനത്തിൽ ലോഹമാലിന്യങ്ങളുടെ സാന്നിധ്യം നാൽപത് മടങ്ങോളം വർധിച്ചു. 

നാല് നദികൾ ചേരുന്ന കൊച്ചിക്കായലിന്റെ തെക്കൻ മേഖലയിൽ പല ലോഹമാലിന്യങ്ങളുടെ നൂറിലധികം ഇരട്ടിയാണ് പെരിയാറിലുള്ള സാന്നിധ്യത്തിെൻറ അളവ്. 2014-ൽ ജർമ്മനിയിലെ RWTH Aachen യൂണിവേഴ്സിറ്റിയും Leibniz Center for Tropical Marine Ecology കേന്ദ്രവും കൊച്ചി സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിൽ പുഴയുടെ അടിത്തട്ടിലുള്ള ജീവജാലങ്ങൾ പൂർണമായും അപ്രത്യക്ഷമായെന്നും ഈ രാസമാലിന്യം ആവാസവ്യവസ്ഥയിലൂടെ ജീവജാലങ്ങളിലും മനുഷ്യരിലും എത്തിച്ചേരുമെന്നുമുള്ള മുന്നറിയിപ്പാണ് നൽകിയത്. ലോകത്തെ മറ്റു മലിനീകരിക്കപ്പെട്ട 22 പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓർഗാനോ ക്ലോറിൻ പെസ്റ്റിസൈഡുകൾ കൊച്ചിക്കായലിൽ അപകടകരമായ അളവിൽ കാണുന്നുവെന്നാണ് കൊച്ചിൻ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്നത് ഇവ്വിധം
ഇടവേളകളില്ലാതെ പുഴയുടെ നെഞ്ചിലേക്ക് ഇഞ്ചിഞ്ചായി മാരകവിഷം കുത്തിവെച്ചാണ് പെരിയാറിനെ കൊലപ്പെടുത്തുന്നത്. അതേകുറിച്ച് നാളെ 
.

Share this Article