കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
വിജയക്കുതിപ്പ് തുടർക്കഥയാക്കി സോഹോ
സ്വന്തം ലേഖകൻ
യുഎഇയില്‍ അഞ്ച് വര്‍ഷത്തിനിടെ സോഹോ കൈവരിച്ചത് പത്തിരട്ടി വളര്‍ച്ച; സോഹോ സിഇഒയും സഹ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു യുഎഇയിലെ 100 മില്യന്‍ ദിര്‍ഹമിന്റെ വികസന പദ്ധതിയും പ്രഖ്യാപിച്ചു
ദുബൈ: ആഗോള ടെക്നോളജി കമ്പനിയായ സോഹോ യുഎഇയില്‍ പ്രവര്‍ത്തനമാരഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിരട്ടി വളര്‍ച്ച നേടി. കമ്പനിയുടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ ആസ്ഥാനമുള്ള യുഎഇയില്‍ 60 ശതമാനം അഞ്ചു വര്‍ഷ സിഎജിആര്‍ (കോംപൗണ്ട് ആന്വല്‍ ഗ്രോത് റേറ്റ്) സഹിതം പത്ത് മടങ്ങായാണ് വളര്‍ച്ച കൈവരിക്കാനായത്. കമ്പനിയുടെ വാര്‍ഷിക യൂസര്‍ കോണ്‍ഫറന്‍സായ 'സോഹോളിക്സ് ദുബായി'യോടനുബന്ധിച്ച് സോഹോ സിഇഒയും സഹ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു യുഎഇയിലെ 100 മില്യന്‍ ദിര്‍ഹമിന്റെ വികസന പദ്ധതിയും പ്രഖ്യാപിച്ചു.
ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വളരുന്ന രണ്ടാമത്തെ രാജ്യമായ യുഎഇയില്‍ 2022ല്‍ സോഹോ 45 ശതമാനം വളര്‍ച്ച നേടി. ആഗോളീയമായി ബന്ധപ്പെട്ടു നില്ക്കുമ്പോള് തന്നെ, പ്രാദേശികമായി വേരൂന്നിയ 'ട്രാന്‍സ്നാഷണല്‍ ലോക്കലിസം' പ്രകാരം ലോക്കല്‍ നിയമനം നടത്തി കഴിഞ്ഞ വര്‍ഷം യുഎഇയിലും മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലയിലും ജീവനക്കാരുടെ എണ്ണം ഇരട്ടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം യുഎഇയിലെ പാര്‍ട്ണര്‍ നെറ്റ്വര്ക് 50 ശതമാനം വളര്‍ന്ന് സോഹോ ഉപയോക്താക്കളെ മെച്ചപ്പെട്ട നിലയില്‍ സഹായിക്കുന്നു.
''ഞങ്ങളുടെ ട്രാന്‍സ്നാഷണല്‍ ലോക്കലിസം സ്ട്രാറ്റജിയുടെ ഭാഗമായി ഞങ്ങള്‍ ഒരു മേഖലയിലേക്ക് വികസിക്കുമ്പോള്‍ അവിടത്തെ സമൂഹത്തിന് തിരിച്ചു നല്‍കാനും, വളരുന്നതിനനുസരിച്ച് ആ പ്രാദേശിക സംസ്കാരത്തില്‍ വേരൂന്നാനും ആഗ്രഹിക്കുന്നു'' -ശ്രീധര്‍ വെമ്പു പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രാദേശിക നിയമനത്തിലും പാര്‍ട്ണര്‍ നെറ്റ്വര്ക് വളര്‍ത്തുന്നതിലും ഉല്പന്നങ്ങളില് അറബിക് സപ്പോര്‍ട്ട് ചേര്‍ക്കുന്നതിലും പ്രാദേശിക വിപണിക്ക് അനുയോജ്യമായ സൊല്യൂഷന്‍സിനായി പ്രാദേശിക പേയ്മെന്റ് ഗേറ്റ്വേകളുമായി സംയോജിപ്പിക്കുന്നതിലും തങ്ങള്‍ നിക്ഷേപം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. റിക്രൂട്ട്മെന്റ്, വൈദഗ്ധ്യ പ്രോഗ്രാമുകള്‍, ഉല്പന്നങ്ങളുടെ പ്രാദേശികവത്കരണം, ലോക്കല്‍ വെണ്ടര്‍മാരുമായി സൊല്യൂഷന്‍സ് സമന്വയിപ്പിക്കല്‍, പ്രാദേശിക ബിസിനസുകളെ അവരുടെ ഡിജിറ്റലൈസേഷന് ശ്രമങ്ങളില്‍ സഹായിക്കാന്‍ സ്ഥാപനങ്ങളുമായി പങ്കാളിത്തം എന്നിവയിലൂടെ രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വളര്‍ത്താന്‍ നിക്ഷേപം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
എല്ലാ വലുപ്പത്തിലുമുള്ള ബിസിനസുകള്‍ക്കും എന്റര്‍പ്രൈസ് ടെക്നോളജി ലഭ്യമാക്കാന്‍ സോഹോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എകോണമി ആന്‍ഡ് ടൂറിസം (ഡിഇടി), ദുബായ് കള്‍ചര്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ (എംഎഎച്ഇ), എമിറേറ്റ്സ് അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഇഎഎച്എം) തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉയര്‍ന്ന നൈപുണ്യ കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു.
2020 മുതല്‍ വാലറ്റ് ക്രെഡിറ്റുകളില്‍ 20 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ച് വിവിധ പങ്കാളിത്തങ്ങളിലൂടെ 3,500ലധികം എസ്എംഇകളെ അതിന്റെ ക്ളൗഡ് ടെക്നോളജിയിലേക്ക് പ്രവേശനം നേടാന്‍ സോഹോ സഹായിച്ചിട്ടുണ്ട്. 200ലധികം വിദ്യാര്‍ത്ഥികള്‍ക്കും 300ലധികം കമ്പനികള്‍ക്കും ഡിജിറ്റല്‍ സാക്ഷരതക്കായി 4.5 ദശലക്ഷം ദിര്‍ഹം നിക്ഷേപിക്കുകയും ചെയ്തു.
ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം, കൂടുതല്‍ കൂടുതല്‍ കമ്പനികള്‍ ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുകയും ഡാറ്റ സിലോസ് തകര്‍ക്കാന്‍ സഹായിക്കുന്ന ഏകീകൃത പ്ളാറ്റ്ഫോമുകള്‍ തെരഞ്ഞെടുക്കുകയും സാന്ദര്‍ഭികമായ തത്സമയ സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ടുവരികയും ചെയ്യുന്നു. അത് പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും മാറുന്ന വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അവരെ പ്രാപ്തരാക്കും.
സോഹോയ്ക്ക് സ്വന്തം ടെക്നോളജി സ്റ്റാക്ക് ഉണ്ട്. 26 വര്‍ഷത്തെ നിരന്തര ഗവേഷണ വികസനത്തിലൂടെ നിര്‍മിച്ചതാണിത്. ഉപഭോക്തൃ അനുഭവവും മാര്‍ക്കറ്റിംഗും മുതല്‍ സാമ്പത്തിക, സംരംഭക സഹകരണം വരെയുള്ള എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും തങ്ങളൊരു ഏകീകൃത പ്ളാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുവെന്നും, തങ്ങളുടെ ആപ്പുകള്‍ ഇഷ്ടാനുസൃതമാക്കാവുന്നതും സംയോജിപ്പിക്കാവുന്നതും വിപുലീകരിക്കാവുന്നതുമാണെന്നും ഇത് എല്ലാ വലിപ്പത്തിലുള്ള ബിസിനസുകള്‍ക്കും അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പാക്കി സോഹോയെ മാറ്റുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
സോഹോ വണ്‍ (50ലധികം ഉല്പന്നങ്ങളുടെ ഏകീകൃത പ്ളാറ്റ്ഫോം), സോഹോ ബുക്സ് (എഫ്ടിഎ അംഗീകൃത വാറ്റ് കംപ്ളയന്റ് അക്കൗണ്ടിംഗ് സോഫ്റ്റ്വെയര്), സോഹോ സിആര്‍എം (കസ്റ്റമര്‍ എക്സ്പീരിയന്‍സ് പ്ളാറ്റ്ഫോം), സോഹോ വര്‍ക്പ്ളേസ് (എന്റര്‍പ്രൈസ് സഹകരണ പ്ളാറ്റ്ഫോം), സോഹോ ക്രിയേറ്റര്‍ (ലോ കോഡ് ഡെവലപ്മെന്റ് പ്ളാറ്റ്ഫോം) എന്നിവയാണ് യുഎഇയിലെ സോഹോയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്കുന്ന മുന്‍നിര ഉല്പന്നങ്ങള്. ഐടി സേവനങ്ങള്‍, വെല്‍നസ്/ഫിറ്റ്നസ്, റിയല്‍ എസ്റ്റേറ്റ്, മാനുഫാക്ചറിംഗ്, റീടെയില്‍ മേഖലകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള വ്യവസായങ്ങള്‍.
വണ്ടർ റൈഡ്സ് ചലഞ്ച് തനിഷ വസന്ദനിക്ക് 27,000 ദിർഹം
March 31 2023മജ്ലിസിലിരിക്കാം, മാജിക് ആസ്വദിക്കാം
March 31 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.