കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
31വർഷം; ഒരൊറ്റ പിഴയില്ല: സാലിം മിസാദാണ് ശരിക്കും 'ഡ്രൈവർ'
Truetoc News Desk
◼️ഒരൊറ്റ അപകടം പോലുമുണ്ടാക്കിയില്ല ഈ 'ഐഡിയൽ ഡ്രൈവർ'
ദുബൈ: 31വർഷമായി സാലിം മിസാദ് അൽതിബാനിയുടെ കരങ്ങളിൽ പൊലിസ് വാഹനത്തിൻ്റെ സ്റ്റിയറിങ്ങുണ്ട്. എന്നാൽ ഇക്കാലയളവിൽ ഒരു അപകടമോ പിഴയോ അദ്ദേഹത്തിൻ്റെ പേരിലില്ല. ശരിക്കു ഡ്രൈവറായ ഡ്രൈവർ താങ്കളാണെന്ന് ഓർമപെടുത്തി ദുബൈ പൊലിസ് കഴിഞ്ഞ ദിവസം ആദരിക്കുകയും ചെയ്തു ഈ ജനറൽ ഡിപാർട്മെന്റ് ഓഫ് സെക്യൂരിറ്റി ആൻഡ് എമർജൻസിയിലെ ഉദ്യോഗസ്ഥനെ.
ഡ്രൈവിങ്ങിനിടയിൽ ഒരു പിഴവും സംഭവിക്കാത്ത ഉദ്യോഗസ്ഥനെ ‘ഐഡിയൽ ഡ്രൈവറാ’യി അംഗീകാരം നൽകിയാണ് പൊലീസ് വകുപ്പ് ആദരിച്ചത്. ലൈസൻസ് ലഭിക്കുന്നത് 1991ലാണ്. എന്നാൽ ഇന്നുവരെ ഒരു പിഴക്കോ അപകടത്തിനോ കാരണമാകുന്ന ചെറു കുറ്റംപോലും ഡ്രൈവിങ്ങിനിടയിൽ സംഭവിച്ചിട്ടില്ല.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽമർറിയാണ് അൽതിബാനിക്ക് എക്സലൻസ് അവാർഡ് 2022 ചടങ്ങിൽ ആദരിച്ചത്. 1985ൽ ദുബൈ പൊലീസിൽ ചേർന്ന അൽതിബാനിയുടെ പ്രവർത്തനത്തിലെ സുതാര്യതയും മികവുമാണ് പിഴവില്ലാത്ത ഡ്രൈവിങ് കാണിക്കുന്നതെന്ന് അധികൃതർ അഭിനന്ദിച്ചു. ആദരവിന് ഏറെ നന്ദിയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.