ജുമൈറ ലേക്ക് ടവറിൽ 'വ്യൂസ്' പ്രഖ്യാപിച്ച് ഡാന്യൂബ്

NASHIF ALIMIYAN


ഡാന്യൂബ് ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ് വ്യൂസ്. 1.4 ബില്ല്യണ്‍ ദിർഹം മൂല്യമുളള അപാ‍ർട്മെന്‍റുകളാണ് വ്യൂസില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 
സ്റ്റുഡിയോ മുതല്‍ മൂന്ന് ബെഡ്റൂം വരെയുളള അപാർട്മന്‍റുകളാണ് വ്യൂസില്‍ ഉളളത്.  950,000 ദിർഹം മുതലാണ് വില.

ദുബൈ: ദുബൈ ജുമൈറ ലേക്ക് ടവേഴ്സില്‍പുതിയ പാ‍ർപ്പിടസമുച്ചയം വ്യൂസ് പ്രഖ്യാപിച്ച് ഡാന്യൂബ് ഗ്രൂപ്പ്. 2026 ഓടെ നിർമ്മണം പൂർത്തിയാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഡാന്യൂബ് ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ് വ്യൂസ്.1.4 ബില്ല്യണ്‍ ദിർഹം മൂല്യമുളള അപാ‍ർട്മെന്‍റുകളാണ് വ്യൂസില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ജുമൈറ ലേക്സ് ടവേഴ്സിന്‍റെ നിർമ്മാണ പങ്കാളിയായ ഡിഎംസിസിയുടെ പങ്കാളിത്തത്തോടെയാണ് വ്യൂസ് നടപ്പിലാക്കുന്നത്. ജെഎല്‍റ്റിയിലെ ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ ആദ്യ പദ്ധതിയാണിത്.

വ്യവസായികളെയും അതോടൊപ്പം തന്നെ താമസക്കാരെയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഡിഎംസിസി എക്‌സിക്യൂട്ടീവ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അഹമ്മദ് ബിൻ സുലായം പറഞ്ഞു. വ്യൂസില്‍ എത്തുന്നവർക്ക് ആവശ്യമായതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റുഡിയോ മുതല്‍ മൂന്ന് ബെഡ്റൂം വരെയുളള അപാർട്മന്‍റുകളാണ് വ്യൂസില്‍ ഉളളത്. ആസ്റ്റർ മാർട്ടിനാണ് ഇന്‍റീരിയർ ഒരുക്കിയിട്ടുളളത്. 950,000 ദിർഹം മുതലാണ് വില. ഹെല്‍ത്ത് ക്ലബും, ജിംനേഷ്യവും, സ്വിമ്മിംഗ് പൂള്‍, കിസ്ഡ്സ് പൂളുമെല്ലാം വ്യൂസില്‍ ലഭ്യമാകും. ആഡംബര ജീവിതത്തെ പുനർനിർവചിക്കുക മാത്രമല്ല, ആസ്റ്റൺ മാർട്ടിൻ സജ്ജീകരിച്ച മേഖലയിലെ ആദ്യപദ്ധതിയെന്ന വ്യൂസിന് പ്രാധാന്യമുണ്ടെന്ന് ഡാന്യൂബ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ പറഞ്ഞു.
.

Share this Article