ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങി യു.എ.ഇയുടെ 'റാശിദ് റോവർ'

0


ദുബൈ: യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യമായ 'റാശിദ് റോവർ' അടുത്ത മാസങ്ങളിൽ വിക്ഷേപണത്തിന് സജ്ജമായേക്കം. ദൗത്യസംഘത്തെ സന്ദർശിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും വിക്ഷേപണത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
അടുത്ത മാസങ്ങളിൽ ‘റാശിദ്’ ചന്ദ്രനിലെത്തുമെന്ന് പ്രഖ്യാപിച്ച ശൈഖ് മുഹമ്മദ് ബിൻ റാശിദ്, ദൗത്യം യുവാക്കളുടെയും ശാസ്ത്രജ്ഞരുടെയും അഭിമാനമാണെന്നും ഇത് ജനങ്ങളുടെ അഭിലാഷങ്ങളെ പുതിയ ചക്രവാളങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ആശംസിച്ചു. വിക്ഷേപണത്തിനായി റോവർ സെപ്റ്റംബറിൽ ഫ്ലോറിഡ ലോഞ്ച് സൈറ്റിൽ എത്തിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

10 കിലോ തൂക്കമുള്ള പര്യവേക്ഷണ വാഹനം ‘റാശിദ്’ ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ‘ഐ സ്പേസ്’ എന്ന സ്വകാര്യ കമ്പനിയാണ് ഇത് നിർമിച്ചത്.
.

Share this Article