കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
'ചോദിച്ചത് ഒരു പൂവ്, അല്ലാഹു നൽകിയത് ഒരു പൂന്തോട്ടം'
സ്വന്തം ലേഖകൻ
◼️ആദ്യ ഹജ്ജ് വിശേഷങ്ങൾ പങ്കുവച്ച്
മുൻ ബോളിവുഡ് അഭിനേത്രി സനാ ഖാൻ
'ഞാൻ ചോദിച്ചത് ഒരു പൂവായിരുന്നു, എന്നാൽ പരമകാരുണ്യവാനായ അല്ലാഹു നൽകിയത് ഒരു പൂന്തോട്ടം'
വിനോദ വ്യവസായം ഉപേക്ഷിച്ച മുൻ ബോളിവുഡ് അഭിനേത്രി സനാ ഖാനാണ് ഹജ് കർമം നിർവഹിച്ചതിന് ശേഷം ഇങ്ങനെ കുറിച്ചത്.. വികാരങ്ങൾ പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭർത്താവ് അനസ് സെയ്ദിന് ഒപ്പമാണ് സന തീര്‍ത്ഥാടനത്തിനെത്തിയത്.
ഹജ്ജ് അനുഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സനാ ഖാൻ പങ്കുവച്ചു. 'അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്ന സാക്ഷാത്കാരമാണ്. ഓരോരുത്തർക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണു ചോദിച്ചത്. ദൈവം പൂന്തോട്ടം തന്നെ തിരിച്ചുനൽകി. ക്ഷമയും ദൈവസമർപ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി' - അവർ കുറിച്ചു.
.
'ദുബൈ കാൻ' ഹിറ്റായി; കുറച്ചത് 35 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം
September 08 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.