ഹോളിഡേ പാക്കേജ് പരിഷ്ക്കരിച്ച് ട്രാവൽ ഏജൻസികൾ

സ്വന്തം ലേഖകൻ


യുഎഇയിൽ സന്ദർശക വീസയിൽ എത്തുന്ന വിദേശികൾക്ക് വീസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് നിയമം. ഒമാൻ ഉൾപ്പെടെ ജിസിസി രാജ്യങ്ങളിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പോയി പുതിയ വീസയിൽ വരാൻ ട്രാവ‍ൽ ഏജൻസികൾ സൗകര്യം ഒരുക്കുന്നു. ഈ പശ്ചാത്തലത്തിൽ അവിടത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി കാണാൻ അവസരമൊരുക്കുന്ന രീതിയിലാണ് ഹോളിഡേ പാക്കേജ് പരിഷ്ക്കരിച്ചിരിക്കുന്നത്


അബുദാബി: വീസ പുതുക്കൽ കൂടി ഉൾപ്പെടുത്തി ഹോളിഡേ പാക്കേജ് പരിഷ്ക്കരിച്ച് യുഎഇയിലെ ട്രാവൽ ഏജൻസികൾ. ദുബായ് ഒഴികെയുള്ള എമിറേറ്റിൽ വീസ പുതുക്കുന്നതിനു രാജ്യം വിടണമെന്ന നിയമം നിലവിൽ വന്നതോടെയാണ് ഈ സേവനം കൂടി ഉൾപ്പെടുത്തി പാക്കേജ് പരിഷ്ക്കരിച്ചത്. വീസ കാലാവധിയെക്കാൾ കൂടുതൽ യുഎഇയിൽ തങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തുടക്കത്തിൽതന്നെ ഈ പാക്കേജ് എടുക്കാവുന്നതാണ്.
യുഎഇയിൽ സന്ദർശക വീസയിൽ എത്തുന്ന വിദേശികൾക്ക് വീസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് നിയമം. ഒമാൻ ഉൾപ്പെടെ ജിസിസി രാജ്യങ്ങളിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പോയി പുതിയ വീസയിൽ വരാൻ ട്രാവ‍ൽ ഏജൻസികൾ സൗകര്യം ഒരുക്കുന്നു. ഈ പശ്ചാത്തലത്തിൽ അവിടത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി കാണാൻ അവസരമൊരുക്കുന്ന രീതിയിലാണ് ഹോളിഡേ പാക്കേജ് പരിഷ്ക്കരിച്ചിരിക്കുന്നത്.

സന്ദർശക വീസ ഉടമകൾ രാജ്യം വിട്ട ശേഷം മാത്രമേ യുഎഇയിൽ പുതിയ വീസ എടുക്കാനും പുതുക്കാനും സാധിക്കൂ. ഇതിനു പക്ഷേ ചിലപ്പോൾ 2 ദിവസം വരെ കാലതാമസം എടുക്കും. ഈ കാലയളവ് ഉപയോഗപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു യാത്ര മാറ്റുന്നത് ഒരേസമയം വീസ മാറ്റലും മറ്റൊരു രാജ്യം കാണലും നടക്കുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. വീസ, യാത്രാ ടിക്കറ്റ്, ഹോട്ടൽ താമസം, ഭക്ഷണം, വിനോദസഞ്ചാര പാക്കേജ് എന്നിവ ഉൾപ്പെടെയുള്ള നിരക്കാണ് ഇതിനായി നൽകേണ്ടത്. ഇതിനു 1500 ദിർഹം മുതൽ 4000 ദിർഹം വരെ ഈടാക്കുന്നവരുണ്ട്. സെയ്ഷെൽസ്, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, അസർബെയ്ജാൻ, തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേർ ‍പോകുന്നതെന്നും സൂചിപ്പിച്ചു. ഇന്ത്യയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റാണ് ഈ സെക്ടറിലേക്കു കൂടുതൽ പേർ താൽപര്യം പ്രകടിപ്പിക്കാത്തതെന്നും സൂചിപ്പിച്ചു.
.

Share this Article