റമസാനിൽ പ്രത്യേക പരിപാടികളുമായി ഗ്ലോബൽ വില്ലേജ്

സ്വന്തം ലേഖകൻ


നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് മജ്‌ലിസ് ഓഫ് ദ് വേൾഡ്. സന്ദർശകർക്ക് ഇവിടത്തെ പ്രത്യേക ഭക്ഷണം സ്വകീരിക്കാം. അല്ലെങ്കിൽ ഗ്ലോബൽ വില്ലേജിലെ ഏതു റസ്റ്ററന്റുകളിൽ നിന്നും ഓർഡർ ചെയ്ത് ഇവിടെ വച്ച് കഴിക്കാം. റമസാന്റെ പവിത്രത സൂക്ഷിക്കും വിധമുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. ഗ്ലോബൽ വില്ലേജ് വെബ്സൈറ്റ് മുഖേനയോ ആപ് വഴിയോ മജ്‌ലിസ് ബുക്ക് ചെയ്യാവുന്നതാണ്.


ദുബൈ: റമസാനിൽ മജ്‌ലിസ് ഓഫ് ദ് വേൾ‍ഡ് ഉൾപ്പെടെ പ്രത്യേക പരിപാടികളുമായി ഗ്ലോബൽ വില്ലേജ്. വ്രതമനുഷ്ഠിക്കുന്നവരുടെ കൂടി സൗകര്യാർഥം പ്രവൃത്തി സമയം വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെയാക്കി. നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് മജ്‌ലിസ് ഓഫ് ദ് വേൾഡ്. സന്ദർശകർക്ക് ഇവിടത്തെ പ്രത്യേക ഭക്ഷണം സ്വകീരിക്കാം. അല്ലെങ്കിൽ ഗ്ലോബൽ വില്ലേജിലെ ഏതു റസ്റ്ററന്റുകളിൽ നിന്നും ഓർഡർ ചെയ്ത് ഇവിടെ വച്ച് കഴിക്കാം. റമസാന്റെ പവിത്രത സൂക്ഷിക്കും വിധമുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. ഗ്ലോബൽ വില്ലേജ് വെബ്സൈറ്റ് മുഖേനയോ ആപ് വഴിയോ മജ്‌ലിസ് ബുക്ക് ചെയ്യാവുന്നതാണ്.



മൺപാത്രത്തിൽ സ്വന്തമായി പാചകം ചെയ്യണമെങ്കിൽ ഗ്ലോബൽ വില്ലേജിലെ ഇന്ത്യ പവിലിയനിൽ എത്തിയാൽ മതി. പാക്കിസ്ഥാൻ, യുഎഇ, യെമൻ, കുവൈത്ത്, ബഹ്റൈൻ പവിലിയനുകളിൽ സന്ദർശകർക്ക് നേരിട്ട് പാചകം ചെയ്യാനും അവസരമൊരുക്കുന്നുണ്ട്. ദിവസേന രാത്രി 2 നേരങ്ങളിലായി അറബ് സംഗീത കച്ചേരിയും അരങ്ങേറും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച ഗ്ലോബൽ വില്ലേജ് മേയ് 7 വരെ തുടരും.
.

Share this Article