മൊറോക്കൻ ടീമിനു ദുബൈ ഭരണാധികാരിയുടെ അഭിനന്ദനം

സ്വന്തം ലേഖകൻ


ലോകകപ്പിൽ മൊറോക്കോയുടെ ശബ്ദത്തേക്കാൾ ഉയർന്ന ശബ്ദമില്ല. എല്ലാ അറബ്സിനും അഭിനന്ദനങ്ങൾ. അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങൾ സാക്ഷാത്കരിക്കുന്നു’– ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോ പോർച്ചുഗലിനെ തോൽപ്പിച്ചത്. മത്സത്തിന്റെ ആദ്യപകുതിയിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്. ജയത്തോടെ ലോകകപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി

ദുബൈ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ സെമി ഫൈനലിൽ പ്രവേശിച്ച മൊറോക്കോ ടീമിലെ അറബ് വംശജർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് ശൈഖ് മുഹമ്മദിന്റെ പ്രതികരണം. ‘ലോകകപ്പിൽ മൊറോക്കോയുടെ ശബ്ദത്തേക്കാൾ ഉയർന്ന ശബ്ദമില്ല. എല്ലാ അറബ്സിനും അഭിനന്ദനങ്ങൾ. അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങൾ സാക്ഷാത്കരിക്കുന്നു’– ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോ പോർച്ചുഗലിനെ തോൽപ്പിച്ചത്. മത്സത്തിന്റെ ആദ്യപകുതിയിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്. ജയത്തോടെ ലോകകപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി.
.

Share this Article