നിയമവിരുദ്ധ ടാക്സി സർവിസ്; റാസൽഖൈമയിൽ 1,813 കേസുകൾ

സ്വന്തം ലേഖകൻ


യാത്രികരുടെ സുരക്ഷക്കു ഭീഷണി ഉയർത്തുന്നതാണ് അനധികൃത ടാക്സി സർവിസുകൾ. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്വകാര്യ വാഹനങ്ങളുടെ നിയമവിരുദ്ധ സർവിസുകൾ. ഈ വർഷം ഇതുവരെ 1,813 നിയമവിരുദ്ധ സർവിസുകളാണ് റാസൽഖൈമയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അനധികൃത സർവിസുകൾക്ക് 5000 മുതൽ 10,000 ദിർഹം വരെയാണ് പിഴ ചുമത്തുന്നത്

റാസൽഖൈമ: സമൂഹം അനധികൃത യാത്രാമാർഗങ്ങൾ ഒഴിവാക്കി യാത്രകൾ സുരക്ഷിതമാക്കണമെന്ന് റാക് ട്രാൻസ്പോർട്ട് അതോറിറ്റി (റാക്ട) അധികൃതർ ആവശ്യ​പ്പെട്ടു. യാത്രികരുടെ സുരക്ഷക്കു ഭീഷണി ഉയർത്തുന്നതാണ് അനധികൃത ടാക്സി സർവിസുകൾ. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്വകാര്യ വാഹനങ്ങളുടെ നിയമവിരുദ്ധ സർവിസുകൾ. ഈ വർഷം ഇതുവരെ 1,813 നിയമവിരുദ്ധ സർവിസുകളാണ് റാസൽഖൈമയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അനധികൃത സർവിസുകൾക്ക് 5000 മുതൽ 10,000 ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.

കേസിൻറെ സ്വഭാവമനുസരിച്ച് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ അനുബന്ധ ശിക്ഷ നടപടികളും നിയമവിരുദ്ധ സർവിസ് നടത്തുന്നവർക്ക് മേലുണ്ടാകും. അംഗീകൃത യാത്രാമാർഗങ്ങൾ മാത്രം സ്വീകരിച്ച് ജീവിതം സുരക്ഷിതമാക്കാൻ യാത്രികർ തയാറാകണമെന്ന് അധികൃതർ നിർദേശിച്ചു. പല വാഹനങ്ങളും കാലഹരണപ്പെട്ടതും ഇൻഷുറൻസ് പുതുക്കാതെയുമാണ് സർവിസുകൾ നടത്തുന്നതെന്നും റാക്ട വൃത്തങ്ങൾ പറഞ്ഞു.
.

Share this Article