മലപ്പുറം സ്വദേശി ദുബൈയിൽ മരിച്ചു

സ്വന്തം ലേഖകൻ


ദുബൈ: മടങ്ങാനുള്ള ഒരുക്കത്തിനിടെ മലപ്പുറം ചങ്ങരംകുളം ചിയാനൂർ സ്വദേശി ദുബായിൽ മരിച്ചു. വട്ടത്തൂർ വളപ്പിൽ മൊയ്തീൻ (74) ആണ് മരിച്ചത്. അബൂദബിയിലുള്ള മകൻ നജീബിന് പിറന്ന കുഞ്ഞിനെ കാണാനാണ് മൊയ്തീനും ഭാര്യ ബീഫാത്തിമയും രണ്ടു മാസം മുൻപ് എത്തിയത്.
നാളെ നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് ബന്ധുക്കളെ കാണാനാണ് ദുബൈയിൽ എത്തിയത്. മറ്റു മക്കൾ: നിഷിദ, നൗഫൽ (അധ്യാപകൻ പിസിഎൻജിഎച്ച്എസ് സ്കൂൾ മൂക്കുതല), നബീല.
.

Share this Article