കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ബുക്കർ പ്രൈസ് ജേതാവ് ഷഹാൻ കരുണതിലക പുസ്തകമേളയിൽ
സ്വന്തം ലേഖകൻ
ഷഹാൻ കരുണതിലകത്തിന് 2010-ൽ ആദ്യത്തെ നോവലായ 'ചൈനമാൻ: ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു'-എന്ന നോവലിന് കോമൺവെൽത്ത് ബുക്ക് പ്രൈസ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. അദ്ദേഹത്തിന്റെ 'വിസ്ഡൻ' എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായി തെരഞ്ഞെടുത്തു. ഷഹാന്റെ മൂന്നാമത്തെ നോവൽ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ' ക്കാണ് 2022-ലെ ബുക്കർ പ്രൈസിന് അർഹമായത്.
ഷാർജ: ബുക്കർ പ്രൈസ് ജേതാവ് ശ്രീലങ്കൻ എഴുത്തുകാരനായ ഷഹാൻ കരുണതിലക ഇന്ന് ഷാർജ പുസ്തകോത്സവത്തിൽ അതിഥിയായി പങ്കെടുക്കും. ഇന്ന് വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നിൽ വായനക്കാരുമായി സംവദിക്കും. 1975-ൽ ശ്രീലങ്കയിലെ കൊളംബോയിൽ ജനിച്ച ഷഹാൻ ന്യൂസിലാന്റിൽ പഠിച്ചു. ലണ്ടൻ, ആംസ്റ്റർഡാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയുമുണ്ടായി. 2010-ൽ ആദ്യത്തെ നോവലായ 'ചൈനമാൻ: ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു'-എന്ന നോവലിന് കോമൺവെൽത്ത് ബുക്ക് പ്രൈസ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. അദ്ദേഹത്തിന്റെ 'വിസ്ഡൻ' എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായി തെരഞ്ഞെടുത്തു. ഷഹാന്റെ മൂന്നാമത്തെ നോവൽ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ' ക്കാണ് 2022-ലെ ബുക്കർ പ്രൈസിന് അർഹമായത്.
.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.